പെണ്‍എലികളെ തമ്മില്‍ ഇണചേര്‍ത്ത് നിര്‍ണായക നേട്ടം കൈവരിച്ച് ശാസ്ത്രലോകം, കുഞ്ഞെലികള്‍ പിറന്നു!

ബീജത്തിന്റെ സഹായം ഇല്ലാതെ കുഞ്ഞുങ്ങള്‍ ഉണ്ടാവുമോയെന്ന പരീക്ഷണം വിജയത്തിലെത്തിയതെന്ന് ശാസ്ത്രജ്ഞര്‍. ചൈനീസ് അക്കാദമിയുടെ റിസര്‍ച്ച് സെന്ററില്‍ പെണ്‍ എലികള്‍ ഇണ ചേര്‍ന്ന് കുഞ്ഞെലികള്‍ പിറന്നു.
ആരോഗ്യമുള്ള രണ്ട് പെണ്‍ എലികളില്‍ നടന്ന പരീക്ഷണങ്ങളാണ് വിജയത്തില്‍ എത്തിയിരിക്കുന്നത്. ആണ്‍ എലിയുടെ സഹായമില്ലാതെയാണ് പെണ്‍എലികള്‍ക്ക് കുഞ്ഞ് എലികള്‍ പിറന്നത്.
എന്നാല്‍ ഇതുപോലെ രണ്ടു ആണ്‍എലികളില്‍ നടത്തിയ പരീക്ഷണം പരാജയമായിരുന്നു എന്ന് ഗവേഷകര്‍ വ്യക്തമാക്കി. എന്തു കൊണ്ട് സസ്തനികള്‍ രണ്ട് ലിംഗവിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന ഗവേഷണത്തിന് ഇടയിലാണ് ഗവേഷകര്‍ നിര്‍ണായക നേട്ടം കൈവരിച്ചത്.
മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളില്‍ ബീജവും അണ്ഡവും ചേര്‍ന്നാണ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത്. പക്ഷേ ചില ഉരഗങ്ങളിലും മീനുകളിലും ഇണ ചേരാതെ തന്നെ പ്രത്യുല്‍പാദനം നടക്കാറുണ്ട്.
ഒരു പെണ്‍ എലിയില്‍ നിന്നുള്ള അണ്ഡവും മറ്റൊരു പെണ്‍ എലിയില്‍ നിന്നുള്ള മൂലകോശവുമാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഇവ കൂട്ടിചേര്‍ത്തതിന് ശേഷം ചില ജീന്‍ എഡിറ്റിംഗും നടത്തിയതിന് ശേഷമാണ് കുഞ്ഞെലികള്‍ ഉണ്ടായത്.

ഇണചേരാതെ പ്രത്യുല്‍പാദനം നടക്കുന്ന പ്രതിഭാസത്തെ പാര്‍ത്തെനോജെനസിസ് എന്നാണ് അറിയപ്പെടുന്നത്. ഒരേ ലിംഗത്തിലുള്ള ജീവികള്‍ക്ക് പ്രത്യുല്‍പാദനം നടത്താന്‍ കഴിയുമെന്നത് ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാണെന്ന് ഗവേഷകര്‍ വിശദമാക്കുന്നു. എന്നാല്‍ ആണ്‍ എലികളില്‍ സമാന രീതിയില്‍ നടത്തിയ പരീക്ഷണം പരാജയമായിരുന്നു.
https://www.facebook.com/Malayalivartha



























