ചിലന്തികള്‍ സ്കൂള്‍ പൂട്ടിച്ചു!
വടക്കു കിഴക്കന്‍ ലണ്ടനിലെ പത്തു സ്കൂളുകളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്ലാസുകള്‍ നടക്കുന്നില്ല.
ഈ സ്കൂളുകള്‍ അനിശ്ചിതമായി അടച്ചിടാന്‍ കാരണക്കാരാകട്ടെ കുറെ ചിലന്തികളും.
മാരകമായ വിഷമുള്ള ഫാള്‍സ് വിഡോ എന്ന ഇനം ചിലന്തികള്‍ ഈ പ്രദേശങ്ങളില്‍ അനിയന്ത്രിതമായി വ്യാപിച്ചതിനാലാണ് സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.
ചിലന്തികള്‍ അധികമായി കണ്ട പത്തു സ്കൂളുകളാണ് ഇപ്പോള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുന്നത്.
കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ കൂടുതല്‍ സ്കൂളുകള്‍ അടയ്ക്കേണ്ടിവരുമെന്ന് അധികൃതര്‍ പറയുന്നു.
വിഷ ചിലന്തികളെ പേടിച്ച് ഈ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറിത്താമസിക്കാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഈ ചിലന്തികളുടെ എണ്ണം പെട്ടെന്ന് ഇത്രയ്ക്ക് വര്‍ധിക്കാനുണ്ടായ സാഹചര്യമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല.
https://www.facebook.com/Malayalivartha