ബാങ്ക് ജീവനക്കാരുടെ യോഗത്തിനിടയിലേക്ക് മച്ചില്‍ നിന്നും പെരുമ്പാമ്പ് വീണു!

ചൈനയില്‍ നടന്ന ഒരു ബാങ്ക് യോഗത്തില്‍ അപ്രതീക്ഷിമായി ഒരു അതിഥി എത്തി.
നാനിങ് പട്ടണത്തിലുള്ള ഇന്‍ഡസ്ട്രിയല്‍ ആന്റ് കൊമേര്‍ഷ്യല്‍ ബാങ്ക് യോഗത്തിനിടെയാണ് ജീവനക്കാരെ ഞെട്ടിച്ച സംഭവം നടന്നത്.
വളരെ ഗൗരവത്തില്‍ ധനകാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നവരുടെ ഇടയിലേക്ക് പെട്ടെന്നൊരു പെരുമ്പാമ്പ് വന്നു വീഴുകയായിരുന്നു.
ജീവനക്കാര്‍ യോഗം വിളിച്ചു ചേര്‍ത്ത മുറിയിലേക്കാണ് അപ്രതീക്ഷിതമായി പെരുമ്പാമ്പ് എത്തിയത്.
രണ്ട് നിരകളായി നിന്നിരുന്ന ജീവനക്കാര്‍ക്കിടയിലേക്ക് പെട്ടെന്ന് മേല്‍ക്കൂരയുടെ മുകളില്‍നിന്നു പെരുമ്പാമ്പ് വീഴുകയായിരുന്നു.
പെരുമ്പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചു.
പിന്നീട് പൊലീസും വനംവകുപ്പ് അധികൃതരും ചേര്‍ന്ന് പാമ്പിനെ പിടികൂടി വനത്തില്‍ വിട്ടയച്ചു. വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി.
https://www.facebook.com/Malayalivartha



























