പെരുമ്പാമ്പിനെ കളിത്തോഴനാക്കിയ നാലു വയസ്സുകാരന്!
ഒരു ഭീമാകാരന്‍ പെരുമ്പാമ്പിനൊപ്പം കളിച്ചാലോ ? സര്‍പ്പയജ്ഞത്തിന് താല്പര്യമുണ്ടോ എന്നാണോ ചോദിച്ചു വരുന്നത് എന്നൊരു മറുചോദ്യം തീര്‍ച്ചയായും ഇപ്പോള്‍ ഉയര്‍ന്നേക്കും.
എന്നാല്‍ ഭീമാകാരന്‍ പാമ്പിനൊപ്പം ഇടപഴകുന്ന ഒരു നാലു വയസ്സുകാരന് കുട്ടിയെ കുറിച്ച് പറഞ്ഞു തുടങ്ങിയതാണ് എന്നറിഞ്ഞോളൂ.
ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവ പ്രവിശ്യയില്‍ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
പെരുമ്പാമ്പിന്റെ തല പിടിച്ച് ഉയര്‍ത്തുകയും പിന്നീട് കൈയ്യില്‍ നിന്നും വിട്ടുകളയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ അവസരങ്ങളിലെല്ലാം ശാന്തനായി കുട്ടിയുടെ കുസൃതിക്കൊപ്പം പെരുമ്പാമ്പ് നിന്നുകൊടുക്കുന്നതായാണ് ദൃശ്യങ്ങളില്‍ നിന്നും തോന്നുക.
ഒരു ഭയവുമില്ലാതെ പെരുമ്പാമ്പുമായി കുട്ടി കളിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. പെരുമ്പാമ്പിന്റെ മുകളില്‍ കയറുകയും കുതറി മാറി ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പിനെ പിന്തുടരുകയുമാണ് കുട്ടി. ഇതിനിടെ കുട്ടി പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കാഴ്ചക്കാരെ അമ്പരിപ്പിച്ച ഈ വീഡിയോയുമായി ബന്ധപ്പെട്ട് നിരവധി പ്രതികരണങ്ങളും പുറത്തുവന്നിട്ടുണ്ട്. പെരുമ്പാമ്പിനൊപ്പം കളിക്കാന്‍ വിട്ട കുട്ടിയുടെ വീട്ടുകാരെ വിമര്‍ശിക്കുന്നതാണ് പ്രതികരണങ്ങളില്‍ ഏറെയും. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
https://www.facebook.com/Malayalivartha