വിമാനത്തിന് കാറ്റ് പിടിച്ചപ്പോള്‍... ലാന്‍ഡിംഗിനിടെ റണ്‍വേയിലേയ്ക്ക് കുറുകെ വന്നുകൊണ്ടിരുന്ന വിമാനത്തെ സുരക്ഷിതമായി താഴെ ഇറക്കി പൈലറ്റ്!
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കൊണ്ടിരിക്കുന്നത് കാറ്റില്‍പെട്ട് ആടി ഉലയുന്ന ഒരു വിമാനത്തിന്റെ ലാന്‍ഡിംഗാണ്.
ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. നിലത്തിറങ്ങാന്‍ തയ്യാറായി നില്ക്കുന്ന വിമാനം ശക്തമായ കാറ്റിനെ തുടര്‍ന്ന് ആടി ഉലയുകയായിരുന്നു. അവസാനം കാറ്റിന്റെ ശക്തി അല്‍പ്പമൊന്ന് ശമിച്ചതോടെ സുരക്ഷിതമായി ലാന്റ് ചെയ്യുകയായും ചെയ്തു.
അതി ശക്തമായി എതിര് ദിശയില്‍ വീശിയടിച്ച കാറ്റിനെ സാഹസികമായി ആതിജീവിച്ച് പൈലറ്റ് വിമാനം റണ്‍വേയില്‍ തന്നെ ഇറക്കുകയായിരുന്നു. ആംഗ്ലോ ജര്‍മ്മന്‍ ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയായ ടിയുഐയുടെ ബോയിംഗ് 757 എയര്‍ലൈനര്‍ വിമാനമാണ് കാറ്റിനെ മറികടന്ന് ലാന്റ് ചെയ്തത്.
വീഡിയോ സോഷ്യല്‍ മീഡിയിയില്‍ പ്രചരിച്ചതോടെ പൈലറ്റിനെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിരിക്കുന്നത്. പ്രകൃതിയും പ്രൊഫഷണല്‍ വൈദഗ്ധ്യവും നേര്‍ക്ക് നേര് വരുമ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha