4.32 ലക്ഷം ഡോളര്‍ വില കിട്ടി, നിര്‍മിത ബുദ്ധി വരച്ച ആ പെയിന്റിംഗിന്!

4,32,500 ഡോളര്‍ വിലയ്ക്കാണ് നിര്‍മിത ബുദ്ധിയുടെ സഹായത്താല്‍ വരച്ച ആദ്യ പെയിന്റിംഗ് ലേലത്തില്‍ പോയത്.
'എഡ്മണ്ട് ഡി ബലാമി' എന്ന സാങ്കല്‍പിക മനുഷ്യന്റെ ഛായാചിത്രമാണിത്.
കലയും നിര്‍മിതബുദ്ധിയും തമ്മിലുള്ള സങ്കലനത്തിന്റെ സാധ്യതകള്‍ പരീക്ഷിക്കുന്ന ഒബീവിയസ് എന്ന പാരീസ് സംഘടനയാണ് പെയിന്റിംഗ് തയാറാക്കിയത്.
14-20 നൂറ്റാണ്ടുകള്‍ക്കിടെ വരയ്ക്കപ്പെട്ട 15,000 ഛായാചിത്രങ്ങള്‍ ഉപയോഗിച്ചാണ് എഡ്മണ്ട് ഡി ബലാമിക്കു വേണ്ട അല്‍ഗോരിതം തയാറാക്കിയത്.
ലണ്ടനിലെ ക്രിസ്റ്റീസ് കമ്പനിയാണ് ലേലം നടത്തിയത്. പ്രതീക്ഷിച്ചതിന്റെ പത്തിരട്ടി വിലയാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha


























