ഹൈദരാബാദില്‍ ആയിരുന്നെങ്കില്‍... ഒരു രൂപ കൊടുത്ത് ഗിത്താര്‍ വായിക്കാന്‍ പഠിക്കാമായിരുന്നു!

സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാന്‍ പലര്‍ക്കും ആഗ്രഹം കാണും. എന്നാല്‍ ഇതിന്റെ ചെലവും മറ്റ് അസൗകര്യങ്ങളും പരിഗണിച്ച് ചിലരെങ്കിലും ആ ആശയൊക്കെ മടക്കി പെട്ടിയില്‍ വച്ച് നടക്കാറുണ്ട്!
ഗിത്താര്‍ വായിച്ചു പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും പണമില്ലാത്തതിനാല്‍ ആ സ്വപ്നം നടക്കാതെ പോയവര്‍ക്കായി ദിവസവും ഒരു രൂപ ഫീസ് വാങ്ങി ഗിത്താര്‍ വായിക്കാന്‍ പഠിപ്പിക്കുകയാണ് എസ്.വി. റാവു എന്ന ആന്ധ്രാപ്രദേശുകാരന്‍. ഗിത്താര്‍ റാവു എന്നറിയപ്പെടുന്ന ഇദ്ദേഹം ഒരു സിവില്‍ എന്‍ജിനിയറായിരുന്നു.
ഹൈദരാബാദ് നഗരത്തിലെ മൂന്നിടങ്ങളിലായാണ് ഇദ്ദേഹത്തിന്റെ ക്ലാസുകള്‍. എല്ലാ ദിവസവും അതാത് സമയത്ത് ഈ ഇടങ്ങളില്‍ റാവുവിനെ കാണാം.
ഗിത്താര്‍ വാങ്ങാന്‍ പണമില്ലാത്തവര്‍ക്ക് അത് വാങ്ങി നല്‍കാനും റാവു ശ്രമിക്കാറുണ്ട്. 2014 മുതല്‍ ഇദ്ദേഹം ഇവിടങ്ങളില്‍ ഗിത്താര്‍ പഠിപ്പിക്കുന്നു. ഇപ്പോള്‍ ഒരു ദിവസം 160 കുട്ടികളാണ് ഇദ്ദേഹത്തിന്റെ അടുത്ത് ഗിത്താര്‍ പഠിക്കാനായി എത്തുന്നത്.
https://www.facebook.com/Malayalivartha


























