ബോണസ് വേണമെങ്കില്‍ നന്നായി കിടന്ന് ഉറങ്ങിക്കോ...!

ഒരു ജാപ്പനീസ് കമ്പനി, ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ദിവസവും ആറു മണിക്കൂര്‍ വീതം ഉറങ്ങുന്നവര്‍ക്ക് പ്രത്യേക ബോണസ് പോയിന്റ് നല്‍കുന്നു.
ക്രേസി ഇന്‍ക് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാര്‍ക്കാണ് ഉറങ്ങുന്നതിനും ക്രെഡിറ്റ് കിട്ടുന്നത്.
രാത്രിയില്‍ നന്നായി ഉറങ്ങുന്നത് പകല്‍ നന്നായി ജോലി ചെയ്യാന്‍ സഹായിക്കുമെന്ന തിരിച്ചറിവാണ് കമ്പനിയെ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്യാന്‍ പ്രേരിപ്പിച്ചത്.
ഇങ്ങനെ ഉറങ്ങിക്കിട്ടുന്ന പോയിന്റിനനുസരിച്ച് ജോലിക്കാര്‍ക്ക് കമ്പനിയിലെ കാന്റീനില്‍നിന്ന് ഭക്ഷണം കഴിക്കാം.
കമ്പനി തന്നെ വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക മൊബൈല്‍ ആപ്‌ളിക്കേഷന്‍ ഉപയോഗിച്ചാണ് ജോലിക്കാരുടെ ഉറക്ക സമയം അളക്കുന്നത്.
ജപ്പാനില്‍ 20 വയസിനുമുകളിലുള്ള 92 ശതമാനം യുവജനങ്ങള്‍ക്കും ഉറക്കമില്ലായ് അനുഭവപ്പെടുന്നുണ്ടെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha





















