എന്റെ പാട്ട് വൈറലാകേണ്ട എന്ന് പാട്ടെഴുത്തുകാരന്‍ , പാട്ട് പാടി ഹിറ്റാക്കിയ ഗായിക ആ പാട്ട് പാടുന്നത് മതിയാക്കണമെന്ന് ആവശ്യപ്പെട്ട് കേസ്

അടുത്തകാലത്ത് വാട്‌സപ്പില്‍ പ്രചരിച്ച ഒരു ഗാനം വളരെപ്പേരെ ആകര്‍ഷിച്ചിരുന്നു.
കേരളത്തില്‍ ബംഗാളികളുടെ അതിപ്രസരം ഇതിവൃത്തമാക്കിയെഴുതിയ ആ ഗാനം പ്രശാന്ത് എന്ന എഴുത്തുകാരന്റെ തൂലികയില്‍ നിന്നും ഉയിര്‍കൊണ്ടതാണ്.
എന്നാല്‍ പാട്ട് എഴുത്തുകാരനറിയാതെ വൈറലായി. ആര്യ,കൊല്ലം പാടിയപ്പോഴാണ് ഈ പാട്ട് ഹിറ്റായത്.
പാട്ടിന്റെ അവകാശിയായി ആര്യയെ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെ നേരവകാശി പരാതിയുമായി എത്തി.
നാല് വര്‍ഷം മുമ്പ് താനെഴുതിയ ഗാനം പാടിഹിറ്റാക്കിയ ബാലികയെ ചാനല്‍ പരിപാടിയില്‍ പാടിക്കുന്നതിനെതിരെയാണ് എഴുത്തുകാരന്റെ പരാതി.

ഈ പാട്ട് തനിക്ക് ഫെയ്‌സ്ബുക്കില്‍ നിന്നും കിട്ടിയതാണെന്നും എഴുത്തുകാരനെ അറിയില്ലെന്നും ആര്യതന്നെ പറഞ്ഞിരുന്നു.
വൈറലായ ഈ ഗാനം ആര്യയെകൊണ്ട് പാടിക്കുന്ന ചാനല്‍ പരിപാടി നിര്‍ത്തിവെക്കണമെന്നാണ് ഗായകനും എഴുത്തുകാരനുമായ പ്രശാന്തിന്റെ ആവശ്യം.
https://www.facebook.com/Malayalivartha


























