സോഷ്യല്‍മീഡിയയെ ചിരിപ്പിക്കുന്നു നടന്‍ പൃഥ്വിരാജിന്റെ നായ വിശേഷം

കഴിഞ്ഞദിവസമാണ് വളര്‍ത്തുനായ ലോയിഡിനെ കുറിച്ചുള്ള ഒരു പരാതി സഹിതം പൃഥ്വി ചിത്രം പുറത്തുവിട്ടത്.
ലോയിഡിന്റെ ചിത്രം എടുക്കാനായി ശ്രമിക്കുമ്പോഴൊക്കെ അത് തിരിഞ്ഞ് നില്‍ക്കുന്നുവെന്നാണ് പൃഥ്വിയുടെ പരാതി.
പൃഥ്വി പറയുന്നത് ഇങ്ങനെ:
ഇതാണ് ലോയിഡ്. അവന്റെ ചിത്രം എടുക്കാനായി ഞാന്‍ ഫോണ്‍ എടുക്കുമ്പോഴൊക്കെ അവന്‍ തിരിഞ്ഞ് നിന്ന് എനിക്ക് പിന്‍ഭാഗമാണ് കാണിക്കുന്നത്.
അവന്റെ പിന്‍ഭാഗം മനോഹരമാണെന്നായിരിക്കും കരുതുന്നത്.
അത് സമ്മതിച്ചു കൊടുത്താലോ എന്നൊരു തോന്നല്‍ എനിക്കും ഇല്ലാതില്ല!


ഫോട്ടോയും ക്യാപ്ഷനും ആരാധകര്‍ ഏറ്റെടുത്തതോടെ, പോസ്റ്റിന് കീഴില്‍ കമന്റ് പ്രവാഹമായി.
സംഭവത്തില്‍ കേസ് കൊടുക്കണം പിള്ളേച്ചാ എന്നാണ് ഒരു ആരാധകന്‍ സരസമായി കുറിച്ചത്. ഇന്ന് പിന്നാമ്പുറം കാണിച്ചു, നാളെ ഉമ്മറം കാണിക്കില്ലെന്ന് ആര് കണ്ടു എന്ന് മറ്റൊരു ആരാധകനും അഭിപ്രായപ്പെട്ടു. ഇതോടെ സംഭവം വൈറലാവുകയായിരുന്നു.
https://www.facebook.com/Malayalivartha


























