ഇന്ന് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കുഞ്ചാക്കോ ബോബന്റെ ഇഷ്ടക്കാര്‍ സ്വര്‍ണ്ണമോതിരം സമ്മാനിക്കും

ഇഷ്ടതാരങ്ങളുടെ പിറന്നാളാഘോഷം പാലഭിഷേകവും സമൂഹ്യപ്രവര്‍ത്തനങ്ങളും ഒക്കെ നടത്തി വര്‍ണ്ണാഭമാക്കുന്ന ആരാധകരേറെയാണ്. എന്നാല്‍ അക്കൂട്ടത്തില്‍ ഏറെ വ്യത്യസ്ഥരാവുകയാണ് കുഞ്ചാക്കോ ബോബന്റെ ഇഷ്ടക്കാര്‍. നാളെയാണ് ചാക്കോച്ചന്റെ പിറന്നാള്‍.
ചാക്കോച്ചന്‍ ലൗവേഴ്‌സും ചാക്കോച്ചന്‍ ഫ്രണ്ട്‌സ് യുഎഇയും താരത്തിന്റെ പിറന്നാളിന് അടിപൊളി സമ്മാനങ്ങളുമായി എത്തുകയാണ്. ഇന്ന് സര്‍ക്കാരാശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരമാണ് ചാക്കോച്ചന്‍ ലൗവേഴ്‌സ് സമ്മാനമായി നല്‍കുന്നത്. കുഞ്ചാക്കോ ബോബന്റെ സ്‌നേഹിതര്‍ ചേര്‍ന്നു രൂപപ്പെടുത്തിയ ഒരു ചാരിറ്റി സംഘടന ആണ് ചാക്കോച്ചന്‍ ലൗവേഴ്‌സ്.
'ഈ വര്‍ഷം ചാക്കോച്ചന്റെ പിറന്നാള്‍ എങ്ങനെ കൂടുതല്‍ സന്തോഷകരമായി നടത്താം എന്ന ആലോചനയിലാണ് ഇങ്ങനെ ഒരു പരിപാടി തീരുമാനിക്കപ്പെട്ടത്. പതിവ് പോലെ രക്ത ദാനം, തെരുവില്‍ സൗജന്യ ഭക്ഷണം, അനാഥാലയം സന്ദര്‍ശനം എന്നീ പരിപാടികള്‍ക്കു പുറമെ ചാക്കോച്ചന്‍ ജനിച്ച ദിവസം ആയ നവംബര്‍ 2-ന് കേരളത്തില്‍ അങ്ങോളം ഉള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ചു വീഴുന്ന ഒരോ പൊന്നോമനയ്ക്കും ഒരു സ്വര്‍ണസമ്മാനം നല്‍കണം എന്ന ഒരു തീരുമാനം ഉണ്ടായി.' ചാക്കോച്ചന്‍ ലൗവേഴ്‌സ് പറഞ്ഞു.
https://www.facebook.com/Malayalivartha


























