റണ്ണിനു പകരം ട്രോളൊഴുക്ക്, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്‍ഡ്യ-വെസ്റ്റ് ഇന്‍ഡീസ് മല്‍സരം ഇന്‍ഡ്യ ജയിച്ചെങ്കിലും ആരാധകര്‍ക്ക് നിരാശ

സോഷ്യല്‍ ലോകത്തെ ഇപ്പോഴത്തെ സങ്കടചര്‍ച്ച ഇങ്ങനെയാണ്, എന്നാലും ഇരുന്നിരുന്നൊരു കളി വന്നിട്ട് 'ദാ വന്നു ദേ പോയി' എന്ന പോലെയായല്ലോ... !
കാര്യം ഇന്ത്യ അനായാസ ജയം നേടിയെങ്കിലും ഒരു ഉശിരന്‍ കളി നഷ്ടമായെന്നാണ് ഭൂരിപക്ഷം ആരാധകരുടെയും പക്ഷം.
ഇതാണോ ആശാനെ നിങ്ങള്‍ പറഞ്ഞ റണ്‍സൊഴുകും പിച്ച് എന്നാണ് ട്രോളന്‍മാര്‍ ഉയര്‍ത്തുന്ന ചോദ്യം.
സ്‌കോര്‍മല താണ്ടി കോഹ്‌ലിയും പിള്ളേരും മാസ് കാണിക്കുന്നത് കാണാനിരുന്ന മലയാളിയ്ക്ക് മുന്നിലാണ് 31.5 ഓവറില്‍ 104 റണ്‍സിന് കരീബിയന്‍ പട കൂടാരം കയറിയത്.
മറുപടി ബാറ്റിങില്‍ 14.5 ഓവറില്‍ ഇന്ത്യയും വിജയം നേടി കൂടാരം കേറിയപ്പോള്‍. കാണികള്‍ കൂടാരം വിട്ടതാകട്ടെ കുറച്ച് നിരാശയോടെ.
രാത്രി കളിജയിച്ച് ഇറങ്ങുമ്പോള്‍ തെരുവില്‍ വിജയം ആഘോഷിക്കാന്‍ വച്ചിരുന്ന ഊര്‍ജം വെളിച്ചത്ത് തന്നെ ആര്‍പ്പുവിളിച്ച് തീര്‍ക്കേണ്ടി വന്നു ആരാധകപ്പടയ്ക്ക്.
ഈ അവസ്ഥയയില്‍ ഉള്ളില്‍ നുരഞ്ഞ് പൊന്തുന്ന സങ്കടങ്ങള്‍ ട്രോളായി മാറുന്ന കാഴ്ചയാണ് സോഷ്യല്‍ ലോകത്ത് കാണുന്നത്.





https://www.facebook.com/Malayalivartha


























