അതിസമ്പന്നരായ വളര്‍ത്തുമൃഗങ്ങള്‍

വളര്‍ത്തുമൃഗങ്ങളെ അവനവനെ പോലെ തന്നെ സ്‌നേഹിക്കുന്ന ചിലരുണ്ട്. ഭംഗികൊണ്ടും വിലകൊണ്ടും ചില വളര്‍ത്തുമൃഗങ്ങള്‍ മുന്നില്‍നില്‍ക്കുമ്പോള്‍ സമ്പാദ്യംകൊണ്ട് മുന്നില്‍ നില്‍ക്കുന്ന ചില മൃഗങ്ങളുണ്ട്.
ഇന്‍ഷ്വറന്‍സ് കമ്പനിയായ കംപെയര്‍ ദ മാര്‍ക്കറ്റ് ലോകത്തിലെ സമ്പന്നരായ വളര്‍ത്തുമൃഗങ്ങളുടെ പട്ടിക ഇന്നലെ പുറത്തുവിട്ടു. പൂച്ചകള്‍, നായകള്‍ എന്തിന് കോഴി വരെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പട്ടികയിലെ ആദ്യ റാങ്കുകാര്‍ ഇവരാണ്.

ഗുന്തര്‍ നാലാമന്‍ (നായ, ആസ്തി 3. 5 കോടി ഡോളര്‍) ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായ. മുന്‍ഗാമി ഗുന്തര്‍ മൂന്നാമനില്‍നിന്ന് കൈമാറിവന്ന സ്വത്ത്.
ജര്‍മന്‍കാരിയായ കാര്‍ലറ്റ് ലീബെന്‍സ്റ്റീന്‍ തന്റെ കാലശേഷം നായയുടെ പേരില്‍ സ്വത്തുക്കള്‍ എഴുതി വയ്ക്കുകയായിരുന്നു.
ഇന്ന് ഗുന്തര്‍ നാലാമന് സ്വന്തമായി പരിചാരകയും പാചകക്കാരനുമൊക്കെയുണ്ട്. പേരില്‍ നിരവധി വീടുകളും.
ഗ്രംപി ക്യാറ്റ് (പൂച്ച, ആസ്തി 9.95 കോടി ഡോളര്‍) സ്ഥിരമായി ദേഷ്യപ്പെട്ട മുഖമുള്ള ഇന്റര്‍നെറ്റിലെ താരം. യഥാര്‍ഥ പേര് ടര്‍ദര്‍ സോസ്.

ഒലിവിയ ബെന്‍സണ്‍ (പൂച്ച, 9.7 കോടി ഡോളര്‍) ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ വളര്‍ത്തുപൂച്ച. നിരവധി പരസ്യചിത്രങ്ങളില്‍ മുഖംകാണിച്ചിട്ടുള്ള ഒലിവിയ സ്‌കോട്ടിഷ് ഫോള്‍ഡ് എന്ന ഇനത്തില്‍പ്പെട്ടതാണ്.

സാഡി, സണ്ണി, ലോറന്‍, ലൈല, ലൂക്ക (നായകള്‍, ആകെ ആസ്തി മൂന്നു കോടി ഡോളര്‍) അമേരിക്കന്‍ ടിവി താരമായ ഒപ്ര വിന്‍ഫ്രേ തന്റെ സ്വത്തിന്റെ ഒരു ഭാഗം വളര്‍ത്തുമൃഗങ്ങളുടെ പേരില്‍ എഴുതിവയ്ക്കുകയായിരുന്നു.

ജിഗൂ (കോഴി, 1.5 കോടി ഡോളര്‍) ബ്രിട്ടീഷ് ധനികനായ മില്‍സ് ബ്ലാക്ക്‌വെല്‍ തന്റെ വില്‍പത്രത്തില്‍ സ്വത്തിന്റെ ഒരു പങ്ക് വളര്‍ത്തുകോഴിയുടെ പേരില്‍ എഴുതിവയ്ക്കുകയായിരുന്നു.

https://www.facebook.com/Malayalivartha


























