മുള്ളന്‍ പന്നിയ്ക്കൊപ്പം കളിക്കാന്‍ ശ്രമിച്ച നായയ്ക്ക് സംഭവിച്ചത്!
മുള്ളന്‍ പന്നിയുമായി കളിക്കാന്‍ പോയി അവസാനം മുള്ളന്‍ പന്നിയുടെ ശരീരത്തിനോട് സദ്യശമായി വളര്‍ത്തുനായയുടെ മുഖം.
ന്യൂയോര്‍ക്കിലെ റക്കസ് എന്ന് പേരുള്ള വളര്‍ത്തു നായയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. സെന്റ്. ബെര്‍ണാഡ് എന്നയിനത്തില്‍പ്പെട്ട നായയാണ് ഇത്.
മുമ്പില്‍ കണ്ട ഒരു മുള്ളന്‍പന്നിയുടെ അടുക്കലാണ് റക്കസ് കുസൃതി കാണിക്കുവാന്‍ പോയത്.
എന്നാല്‍ നായ അടുക്കലെത്തിയപ്പോള്‍ തന്നെ മുള്ളന്‍പന്നി ആക്രമണം അഴിച്ചു വിട്ടു. മുഖത്തും വായയിലും മുള്ള് തറച്ച് കയറിയ നായ വേദനകൊണ്ട് പുളഞ്ഞു.
റക്കസിനെ ഉടന്‍ തന്നെ മൃഗാശുപത്രിയിലെത്തിച്ചു. ദീര്‍ഘനേരത്തെ പരിശ്രമത്തിനു ശേഷം മുള്ളുകളെല്ലാം റക്കസിന്റെ മുഖത്തു നിന്നും വായയില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha