വളര്‍ച്ചയെത്താത്ത ഉടലും കൈയും കാലും ശരീരത്തില്‍ പറ്റിച്ചേര്‍ന്ന സ്ഥിതിയില്‍ ജനിച്ച കുട്ടിക്ക് രണ്ടാം ജന്മം
സായാമീസ് ഇരട്ടകള്‍ക്ക് സമമായി ശരീരത്തില്‍ വളര്‍ച്ചയെത്താത്ത ഉടലും കൈയും കാലും ഒട്ടിച്ചേര്‍ന്ന നിലയില്‍ ജനിച്ച കുട്ടിക്ക് രണ്ടാം ജന്മം.
മേഘാലയയില്‍ ഏഴാം മാസം ജനിച്ച പെണ് കുട്ടിയിലാണ് ഈ പ്രതിഭാസമുണ്ടായത്.
രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോക്ടര്‍മാര്‍ക്ക് കുട്ടിയെ സാധാരണ രൂപത്തിലെത്തിക്കുവാനായത്.
മേഘാലയായിലെ വെസ്റ്റ് ഗാരോ ഹില്‍ ജില്ലയിലെ തുറ സിവില്‍ ഹോസ്പിറ്റലില്‍ പീഡിയാട്രിക് സര്ജന് ഡോ. ലീ റോജര്‍ ചി മാര്‍ക്കിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
സെപ്റ്റംബര്‍ 11-ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിന് രണ്ടാഴ്ച മുമ്പാണ് ശസ്ത്രക്രിയ നടത്തിയത്.
കുട്ടിയുടെ ശരീരത്തില്‍ നിന്ന് പുറത്തേയ്ക്ക് വളര്‍ന്നിരുന്ന അധികമുള്ള കൈകാലുകളും ഉടലും ഡോക്ടര്‍മാര്‍ നീക്കം ചെയ്തു.
https://www.facebook.com/Malayalivartha