കൂടിനുള്ളില്‍ നിന്നും പുറത്തുചാടിയ വളര്‍ത്തുനായ 600 കോഴികളെ കൊന്നൊടുക്കി!
ചൈനയിലെ അന്‍ഹുയി പ്രവശ്യയിലെ നിനാഗ്വായില് കൂടിനുള്ളില്‍ നിന്നും പുറത്തു ചാടിയ ഒരു വളര്‍ത്തുനായ ഒരു രാത്രികൊണ്ട് അയല്പക്കത്തെ ഫാമിലെ 600 കോഴികളെ കടിച്ചു കൊന്നു.
ഏതെങ്കിലും മനുഷ്യനോ അല്ലെങ്കില്‍ വന്യമൃഗങ്ങളോ ആകാം ഈ പാതകം ചെയ്തതെന്നാണ് ഫാമിന്റെ ഉടമ വിശ്വസിച്ചത്.
എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍, വായയില്‍ ഒരു കോഴിയെയും കടിച്ചു പിടിച്ച് തന്റെ അയല്പക്കക്കാരന്റെ വളര്‍ത്തു നായ നടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആ നായയാണ് ഈ ക്രൂരത ചെയ്തതെന്ന് അദ്ദേഹത്തിന് മനസിലായത്.
കലിപൂണ്ട ഇദ്ദേഹം അയല്പക്കക്കാരന്റെ വീട്ടിലെത്തി നഷ്ടപരിഹാര തുക ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അദ്ദേഹം തയാറായില്ല. പിന്നീട് പോലീസ് എത്തി നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ 13,000 യുവാന്‍ കോഴി ഫാമിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരമായി നല്‍കാമെന്ന് നായയുടെ ഉടമ സമ്മതിച്ചു.
വളര്‍ത്തുനായയുടെ സ്വഭാവമറിയാവുന്ന ഉടമ നായയെ കൂട്ടിലിട്ട് പൂട്ടുന്നത് പതിവായിരുന്നു. എന്നാല്‍ ഇതിനുള്ളില്‍ നിന്നും രക്ഷപെട്ടാണ് നായ കോഴികളെ കൊന്നൊടുക്കിയത്.
https://www.facebook.com/Malayalivartha