ആ കര്ഷകന് 2 കോടി മുടക്കി കുട്ടിക്കാലത്തെ ആഗ്രഹം സഫലമാക്കി!
എല്ലാവരും കുട്ടിക്കാലത്ത് മനസില്‍ വളര്‍ത്തുന്ന ആഗ്രഹങ്ങള്‍ സാധിക്കണമെന്നില്ല.
എന്നാല്‍ ചെറുപ്പകാലത്തെ തന്റെ ഏറ്റവും വലിയ സ്വപ്നം വലുതായി കഴിഞ്ഞ് സാധ്യമാക്കിയ ഒരാളാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ താരമാകുന്നത്.
ചൈനയിലെ വെളുത്തുള്ളി കര്‍ഷകനായ ഹൂ യീ എന്ന നാല്‍പ്പതു വയസുകാരനാണ് രണ്ടു കോടി മുടക്കി തന്റെ എക്കാലത്തെയും വലിയ ആഗ്രഹം സഫലമാക്കിയത്.
എയര്‍ബസ് എ 320-ന്റെ മാതൃകയാണ് അദ്ദേഹം നിര്‍മിച്ചത്.
118 അടി വീതിയിലും 40 അടി ഉയരത്തിലും 124 അടി നീളത്തിലുമുള്ള ഈ വിമാനം ഒരു ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലുള്ള ഫാക്ടറിയിലാണ് നിര്‍മിച്ചത്.
എന്നാല്‍ ഈ വിമാനം പറത്തുവാന്‍ അദ്ദേഹത്തിന് സാധിക്കില്ല. അടുത്ത വര്‍ഷം മെയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ഈ വിമാനം ഒരു റസ്റ്റൊറന്റാക്കി മാറ്റുവാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha