ക്ലാസ് മുറിയിലെ പ്രൊജക്ടറില്‍ സ്വന്തം ലാപ്ടോപ്പില്‍ നിന്നും തെളിഞ്ഞത് പോണ് വീഡിയോ; വീഡിയോ പ്ലേ ചെയ്ത അധ്യാപകന് 'ഐസായി'!
ക്ലാസ്മുറിയിലെ പ്രൊജക്ടറില്‍ വീഡിയോ പ്രദര്‍ശിപ്പിച്ച അധ്യാപകന് മുട്ടന്‍ പണി കിട്ടി. പ്രദര്‍ശിപ്പിച്ച വീഡിയോ മാറിപ്പോയതാണ് അധ്യാപകന് പണിയായത്. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാനുള്ള വീഡിയോയിരുന്നു അധ്യാപകന് സെറ്റ് ചെയ്ത് വെച്ചിരുന്നത്. എന്നാല്‍ പ്ലേ ചെയ്തത് പോണ് വീഡിയോയായിരുന്നു.
ചൈനയിലെ ബീഡിംഗിലാണ് സംഭവം. വീഡിയോ പ്ലേ ചെയ്ത ശേഷം അധ്യാപകന് ക്ലാസിന് പുറത്തേക്ക് പോയി. എന്നാല്‍ ക്ലാസില്‍ നിന്നും വലിയ ഒച്ചയും ബഹളവും ഉയര്‍ന്നപ്പോള്‍ അധ്യാപകന് ക്ലാസ്സിലേക്ക് ഓടിപ്പാഞ്ഞെത്തി.
അപ്പോഴാണ് സംഭവിച്ച അബദ്ധം അധ്യാപകന് മനസിലാകുന്നത്. എന്ത് ചെയ്യണമെന്ന് അറിയാതെ പരിഭ്രമിച്ച അധ്യാപകന്റെയും വലിയ സ്ക്രീനില്‍ പോണ് കണ്ട് ഞെട്ടിയ വിദ്യാര്‍ത്ഥികളുടെയും വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ക്ലാസില്‍ ഉണ്ടായിരുന്ന ഒരു കുട്ടി തന്നെയാണ് വീഡിയോ പകര്‍ത്തിയത്.
ക്ലാസില്‍ ഒരു വിദ്യാര്‍ത്ഥിനി ഏറ്റവും മുന്‍ നിരയില്‍ തന്നെ ഇരിക്കുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. വീഡിയോ പ്ലേ ചെയ്തതോടെ മുഖം നോട്ബുക്ക് ഉപയോഗിച്ച് പെണ്‍കുട്ടി മറയ്ക്കുന്നതും വീഡിയോയിലുണ്ട്. 30 സെക്കന്റ് വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha