2000 വര്‍ഷം പഴക്കമുള്ള വീഞ്ഞ് ചൈനയില്‍ കണ്ടെത്തി
പഴകുംതോറും വീഞ്ഞിന് വീര്യമേറുമെന്നാണ് ചൊല്ല്. ചൈനയിലെ ഹെനന്‍ പ്രവിശ്യയില്‍ നിന്ന് ഇപ്പോള്‍ കണ്ടെത്തിയ വീഞ്ഞിന് 2000 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് ഒരുകൂട്ടം പുരാവസ്തുഗവേഷകര്‍ പറയുന്നത്.
ശവക്കല്ലറയില്‍ വെങ്കല പാത്രത്തില്‍ ഭദ്രമായി മുദ്രവെച്ച നിലയിലാണ് കണ്ടെത്തിയത്. ചൈനീസ് വീഞ്ഞിന്റെ ഗന്ധമാണ് ഇതിനനുഭവപ്പെട്ടതെന്ന് ഗവേഷകര്‍ പറഞ്ഞു.
202 ബി. സിക്കും എ.ഡി. എട്ടിനും ഇടയിലാണ് നിര്‍മിച്ചതെന്നാണ് നിഗമനം. മൂന്നര ലിറ്ററോളം ഉണ്ട്.
മദ്യത്തിന്റെ അംശം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കള്‍ച്ചറല്‍ റെലിക്സ് ആന്‍ഡ് ആര്‍ക്കിയോളജി മേധാവി ഷി സിയാസെന് പറഞ്ഞു.
2010-ല്‍ 24,00 വര്‍ഷം പഴക്കമുള്ള ഒരു പാത്രം സൂപ്പ് ചൈനയിലെ ഒരു ശവകുടീരത്തില്‍ നിന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha