ഷൂലേസ് കാരണം ട്രക്ക് സ്വിമ്മിംഗ് പൂളില്‍ വീണു!
ഒരു ഷൂ ലേസ് കാരണം ട്രക്ക് സ്വിമ്മിംഗ് പൂളില്‍ വീണു. അല്‍പ്പം അമ്പരപ്പ് തോന്നുമെങ്കിലും സംഭവം സത്യമാണ്. ലാസ് വേഗാസിലാണ് അപകടം നടന്നത്.
വാഹനത്തിന്റെ ആക്സിലറേറ്റില്‍ ഷൂ് ലേസ് കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.
ട്രക്ക് സ്വിമ്മിംഗ് പൂളില്‍ വീണു എന്ന് പ്രദേശവാസികളിലൊരാള്‍ പോലീസില്‍ അറിയിച്ചുവെങ്കിലും ഇത് ആദ്യം വിശ്വസിക്കുവാന്‍ അവര്‍ തയാറായില്ല.
പിന്നീട് ചിത്രങ്ങള്‍ അയച്ചു നല്കി അവരെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയതിനു ശേഷമാണ് ഇവിടെ എത്തുവാന്‍ പോലീസ് തയാറായത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ട്രക്ക്, സ്വിമ്മിംഗ് പൂളിനുള്ളില്‍ നിന്നും പുറത്തെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
https://www.facebook.com/Malayalivartha