'അല്പാക്ക' കാര്‍ സവാരി നടത്തിയപ്പോള്‍...
ആളുകള്‍ പുറത്തു പോകുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളായ പൂച്ചയെയും നായയെയുമൊക്കെ കൂടെ കൂട്ടാറുള്ളത് വളരെ സാധാരണമായ കാര്യമാണ്.
എങ്കിലിതാ വീട്ടില്‍ നിന്നും പുറത്തു പോകുന്ന ഒരു യുവതി തന്റെ വളര്‍ത്തുമൃഗമായ അല്പാക്ക (നേര്‍ത്ത രോമമുള്ള ഒരിനം ആട്)യെയും കൂടെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കത്തിപ്പടരുന്നത്. പെറുവിലാണ് സംഭവം.
വീട്ടില്‍ നിന്നുമിറങ്ങിയ ഇവര്‍ ടാക്സി കാര്‍ വിളിച്ച് അതിനുള്ളില്‍ കയറ്റിയാണ് അല്പാക്കയെ കൊണ്ടുപോയത്.
ഇവര്‍ കയറിയ വാഹനത്തിന്റെ സമീപമുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെ ഡ്രൈവറാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
പിന്നീട് അദ്ദേഹത്തിന്റെ മകന് ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു.
വൈറലായ ഈ വീഡിയോ ദൃശ്യങ്ങള്‍ക്ക് പ്രതികരണവുമായി ആയിരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha