ഗുജറാത്ത് സെക്രട്ടേറിയറ്റിനുള്ളില്‍ പുലി കയറി
ഗുജറാത്ത് സെക്രട്ടേറിയറ്റിനുള്ളില്‍ പുലി കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ പുറത്തു വിട്ടത്.
സെക്രട്ടറിയേറ്റിനുള്ളിലേക്കു പ്രവേശിക്കുന്ന പ്രധാനകവാടത്തിനും റോഡിനും ഇടയിലുള്ള ചെറിയ വിടവിലൂടെയാണ് പുലി നുഴഞ്ഞു കയറിയത്.
തിങ്കളാഴ്ച്ച പുലര്‍ച്ചയാണ് സംഭവം നടന്നത്.
വീഡിയോ പുറത്തായതിനെ തുടര്‍ന്ന് ആളുകള്‍ സെക്രട്ടറിയേറ്റിനുള്ളില്‍ കയറുന്നത് വനം വകുപ്പ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. 12 മണിക്കൂറിനുശേഷം പുലിയെ അധികൃതര്‍ പിടികൂടി.
https://www.facebook.com/Malayalivartha