പെരുമ്പാമ്പിന്റെ ഭക്ഷണം അതിന്റെ വായില്‍ നിന്നും കഴുതപ്പുലികള്‍ തട്ടിയെടുത്തു!
കയ്യൂക്കുള്ളവന് കാര്യക്കാരന്‍ എന്നതാണ് കാട്ടിലെ നീതി. ദക്ഷിണാഫ്രിക്കയിലെ ലണ്ടലോസി വന്യജീവി സങ്കേതത്തില്‍ നിന്നു പകര്‍ത്തിയ ദൃശ്യങ്ങള്‍ അത് ശരിയാണെന്ന് അരക്കിട്ട് ഉറപ്പിക്കുന്നു.
ഒരു പെരുമ്പാമ്പ് ഒരു വിധത്തിലാണ് ഒരു കുരങ്ങനെ പിടികൂടിയത്. കുരങ്ങന്റെ ശരീരത്തെ വരിഞ്ഞ് മുറുക്കി മരണമുറപ്പാക്കിയതിനു ശേഷം ഭക്ഷിക്കുവാന്‍ ആരംഭിച്ചപ്പോഴാണ് കഴുതപ്പുലികള്‍ അതുവഴി വന്നത്.
കുരങ്ങനെ അകത്താക്കുവാന്‍ ശ്രമിക്കുന്ന പെരുമ്പാമ്പിനെ കണ്ടയുടനേ ,ആഹാ, ഇതു നമുക്കു കൊള്ളാമല്ലോ എന്ന മട്ടിലായി കഴുതപ്പുലികളുടെ പ്രതികരണം.
മൂന്നുപേരുണ്ടായിരുന്നു അവര്‍. അവ പെരുമ്പാമ്പിന്റെ ഭക്ഷണം പിടിച്ചുപറിക്കാന്‍ തന്നെ തീരുമാനിച്ചു.
അതോടെ മൂന്ന് കഴുതപ്പുലികളോട് തനിക്ക് ഒറ്റക്ക് ഏറ്റുമുട്ടാന്‍ സാധിക്കില്ലെന്നു മനസിലാക്കിയ പെരുമ്പാമ്പ് ഇരയെ ഉപേക്ഷിച്ച് സ്ഥലത്തു നിന്നും തടിതപ്പുകയായിരുന്നു.
പിന്നീട് കുരങ്ങനെ കടിച്ചെടുത്ത് കഴുതപ്പുലികളും അവിടെ നിന്നു പോയി. ഇവിടെ സന്ദര്‍ശനത്തിനെത്തിയ ഒരാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അങ്ങനെ പെരുമ്പാമ്പ് കഷ്ടപ്പെട്ട് പിടികൂടിയ കുരങ്ങനെ കഴുതപ്പുലികള്‍ തട്ടിക്കൊണ്ടുപോയി.
https://www.facebook.com/Malayalivartha