സര്‍ക്കസിനിടെ സിംഹം നാലു വയസുകാരിയെ ആക്രമിച്ചു
സര്‍ക്കസ് പ്രദര്‍ശനത്തിനിടെ സിംഹം നാലു വയസുകാരിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. റഷ്യയിലാണ് സംഭവം.
പരിപാടി നടന്നു കൊണ്ടിരിക്കെ സുരക്ഷാവലയത്തിനു സമീപം നില്‍ക്കുകയായിരുന്ന കുട്ടിയുടെ നേര്‍ക്ക് പാഞ്ഞടുത്ത സിംഹം കുട്ടിയെ വേദിയിലേക്ക് വലിച്ചിടുവാന്‍ ശ്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ കുട്ടിയുടെ മുഖത്തിനാണ് പരിക്കേറ്റിരിക്കുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുവാന്‍ സാധിക്കുന്നത്.
സമാന സംഭവങ്ങള്‍ റഷ്യയില്‍ നിന്നും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അധികൃതര്‍ അന്വേഷണത്തന് ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha