തിരയില്‍പെട്ട കങ്കാരുവിനെ പോലീസ് രക്ഷിച്ച് കരയ്ക്കെത്തിച്ചു!
ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള ബീച്ചില്‍ സന്ദര്‍ശകരെയും പോലീസിനെയും ഏറെ അമ്പരപ്പിച്ചുകൊണ്ട് അലയടിച്ചുയരുന്ന തിരമാലയിലേക്ക് ഒരു കംഗാരു ചാടിയിറങ്ങി.
തിരികെ കയറാനാകാതെ കടലില്‍ കുടുങ്ങിയ കങ്കാരുവിനെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
കങ്കാരു കടലില്‍ ചാടിയെന്ന് ബീച്ചിലെത്തിയവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്ത് എത്തുന്നത്.
ഇവിടെയെത്തിയ ഇവര്‍ ഉടന്‍ തന്നെ വെള്ളത്തിലേക്കു ചാടി കങ്കാരുവിനെ കരയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും കങ്കാരുവിന് ബോധം നഷ്ടമായിരുന്നു.
തുടര്‍ന്ന് ശരീരത്തിലെ വെള്ളം തുടച്ചു നീക്കിയതിനു ശേഷം രക്ഷാപ്രവര്‍ത്തകര്‍ കൃത്രിമശ്വാസോച്ഛാസം നല്‍കിയപ്പോഴാണ് കങ്കാരുവിന് ബോധം തിരികെ ലഭിച്ചത്.
https://www.facebook.com/Malayalivartha