കോടതി മുറിയില്‍ നിന്നും ഇറങ്ങിയോടിയ പ്രതികളെ ജഡ്ജി ഓടിച്ചിട്ടു പിടിച്ചു!
കോടതി മുറിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനിടെ ഇറങ്ങിയോടിയ പ്രതികളെ ജഡ്ജി ഓടിച്ചിട്ട് പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
വാഷിംഗ്ടണിലെ ചെഹാലിസിലാണ് സംഭവം. വിചാരണ നടന്നു കൊണ്ടിരിക്കെ കൈവിലങ്ങുമായാണ് പ്രതികള്‍ ഇറങ്ങിയോടിയത്.
ജഡ്ജിയുള്പ്പടെ മുറിയിലുണ്ടായിരുന്നവര്‍ ആദ്യം പകച്ചു പോയെങ്കിലും കസേരയില്‍ നിന്നും ചാടിയെഴുന്നേറ്റ ജഡ്ജി, ധരിച്ചിരുന്ന ഗൗണ്‍ ഊരിയതിനു ശേഷം ഇവര്‍ക്കു പിന്നാലെ ഓടുകയായിരുന്നു.
പ്രതികളിലൊരാളെ പിടികൂടാന്‍ ജഡ്ജിക്കു സാധിച്ചു. അല്‍പ്പസമയത്തിനു ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ അടുത്തയാളെയും പിടികൂടി.
ആര്. ഡബ്ലൂ. ബുസാര്‍ഡ് എന്നാണ് ഈ ജഡ്ജിയുടെ പേര്. കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചുവെന്ന കേസും ഇരുവര്‍ക്കുമെതിരെ സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha