ഇങ്ങനാണോ ഞാന്‍ നടക്കുന്നത്? 'ക്യാറ്റ് വാക്ക്' എന്നും പറഞ്ഞ് എന്റെ പേര് കളയല്ലേ... ഫാഷന്‍ ഷോയ്ക്കിടെ റാംപില്‍ പൂച്ച!
തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബുള്ളില്‍ അടുത്തിടെ അരങ്ങേറിയ ഫാഷന്‍ ഷോയ്ക്കിടെ എല്ലാവരുടേയും ശ്രദ്ധ നേടിയത് റാംപ് കൈയടക്കിയ ഒരു പൂച്ചക്കുട്ടിയാണ്. ആരും ഒപ്പം കൊണ്ടുവന്നതല്ല ആ പൂച്ചക്കുട്ടിയെ.
എന്തായാലും അവിടെ എത്തിയ ഈ സുന്ദരനായ അതിഥി റാംപില്‍ കയറി കിടന്നപ്പോള്‍ മുതല്‍ കാണികള്‍ എല്ലാവരുടെയും ശ്രദ്ധ ഇവനിലായിരുന്നു.
മനോഹര വസ്ത്രങ്ങള്‍ ധരിച്ച മോഡലുകള്‍ റാംപില്‍ വന്നുപോകുമ്പോള്‍ അവരുടെ അടുക്കല്‍ കുറുമ്പ് കാണിക്കുവാനും ഒരു വേളയില്‍ ഈ പൂച്ച ശ്രമിക്കുന്നുണ്ട്.
ഇസ്മോദ് ഇന്റര്‍നാഷണല്‍ ഫാഷന്‍ ഷോയ്ക്കിടെയാണ് ഈ സംഭവം അരങ്ങേറിയത്.
കാണികളിലൊരാള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കണ്ട് പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha