500 യൂറോ (40,870 രൂപ) കൈയ്യില്‍ വരും, ഒരു പിസയും രണ്ടുഗ്ലാസ് മില്‍ക്ക് ഷേക്കും കഴിച്ചാല്‍ മതി !
ഒരു പിസയും രണ്ടുഗ്ലാസ് മില്‍ക്ക് ഷേക്കും കഴിച്ചാല്‍ 500 യൂറോ സമ്മാനം. ഇത്ര നിസ്സാര കാര്യങ്ങള്‍ക്ക് ഇത്ര വലിയ സമ്മാനത്തുകയോ എന്ന് കണ്ണുതള്ളാന്‍ വരട്ടെ. സംഗതി അത്ര ഈസിയല്ല. 32 മിനിട്ടു കൊണ്ട് 32 ഇഞ്ച് വലിപ്പമുള്ള പിസയും രണ്ട് ഗ്ലാസ് മില്‍ക്ക് ഷേക്കുമാണ് അകത്താക്കേണ്ടത്. സന്ദര്‍ശകരെ ആകര്‍ഷിക്കുവാന്‍, അയര്‍ലന്‍ഡിലെ ഡബ്ലിനിലുളള ഒരു പിസാ ഷോപ്പിലാണ് ഉടമ ഇത്തരമൊരു വെല്ലുവിളി നടത്തുന്നത്.
മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് 2015-ലാണ് കടയുടമ ഈ വാഗ്ദാനം ആരംഭിച്ചത്. പിസ മുഴുവന്‍ കഴിക്കുന്നയാള്‍ക്ക് പണം നല്‍കുന്നത് മാത്രമല്ല അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ഇതിന്റെ പണം ഈടാക്കില്ലെന്നും ഉടമ പറയുന്നു. എന്നാല്‍ നാളുകള്‍ പിന്നിട്ടിട്ടും ഒരാള്‍ക്കു പോലും അദ്ദേഹത്തിന്റെ വെല്ലുവിളിയെ തോല്പ്പിക്കുവാന് സാധിച്ചില്ല.
ആദ്യം 50 യൂറോയാണ് അദ്ദേഹം വെല്ലുവിളിയില്‍ വിജയിക്കുന്നയാള്‍ക്ക് നല്‍കാമെന്നു പറഞ്ഞ തുക. എന്നാല്‍ നാളുകള്‍ പിന്നിട്ടിട്ടും ആര്‍ക്കും വിജയിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ 50 യൂറോ 500 യൂറോയായി വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇതുവരെ വെല്ലുവിളി സ്വീകരിച്ചു വന്ന് ശ്രമിച്ചു പരാജയപ്പെട്ടവര്‍ 100 പേരാണ്.
ഈ വെല്ലുവിളിയില്‍ ആരും, തന്നെ പരാജയപ്പെടുത്തില്ലെന്നാണ് കടയുടമയുടെ ആത്മവിശ്വാസം. വെല്ലുവിളി ഏറ്റെടുത്ത് ഇനിയും ആളുകള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും ഒരാള്‍ക്കു പോലും 32 ഇഞ്ച് വലിപ്പമുള്ള പിസ കഴിക്കുവാന്‍ സാധിക്കുന്നില്ല.
https://www.facebook.com/Malayalivartha