ചീറിപ്പാഞ്ഞെത്തിയ കാറിനു മുന്നില്‍ നിന്നും കൂട്ടുകാരിയെ സാഹസികമായി രക്ഷിച്ച് യുവാവ്
നിയന്ത്രണം വിട്ട് അതിവേഗമെത്തിയ കാറിന് മുന്നില്‍ നിന്നും കൂട്ടുകാരിയെ വലിച്ചുമാറ്റി രക്ഷിച്ച് യുവാവിന്റെ ധീരത.
രണ്ടുപേര്‍ , ചീറിപാഞ്ഞെത്തിയ കാറില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട വിഡിയോയാണ് വൈറലാകുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഹൃദയം സ്തംഭിപ്പിക്കുന്നതാണ്.
റോഡിലൂടെ കൈകോര്‍ത്ത് പിടിച്ച് നീങ്ങുന്ന ഒരു യുവാവിനെയും യുവതിയേയും ദൃശ്യങ്ങളില്‍ കാണാം.
പെട്ടെന്നാണ് കാര്‍ നിയന്ത്രണം വിട്ട് അവര്‍ക്ക് നേരെ പാഞ്ഞടുത്തത്. കാര്‍ ഇടിക്കുന്നതിന് മുമ്പ് യുവാവ് ഒപ്പമുണ്ടായിരുന്ന യുവതിയെ അതിവേഗം റോഡിന്റെ വശത്തേക്ക് തള്ളിനീക്കി.
യുവാവിന് മനസാന്നിധ്യമില്ലായിരുന്നെങ്കില് ഉറപ്പായും കാര്‍ ഇരുവരുടെയും ദേഹത്ത് ഇടിക്കുക തന്നെ ചെയ്യുമായിരുന്നു. അടുത്തുള്ള ചുമരില്‍ കാര്‍ ഇടിച്ച് തലകുത്തി വീഴുന്നതും ദൃശ്യത്തില്‍ വ്യക്തം.
എവിടെയാണ് ഇത് നടന്നതെന്ന് വ്യക്തമല്ല. കാറിലുള്ളവര്‍ക്ക് അപകടമെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്നും വ്യക്തമല്ല.
https://www.facebook.com/Malayalivartha