എന്റെ കൊച്ചുമോന് സന്യാസം സ്വീകരിച്ചോ...ഈശ്വരാ ഞാനിതെങ്ങനെ സഹിക്കും...ഒരു മുത്തശ്ശിയുടെ സങ്കടം വൈറലാകുന്നു !
'അതിന് പൊരുള്‍ നിനക്കേതും അറിയില്ലല്ലോ..' എന്ന പാട്ടിലെ വരികള്‍ അനശ്വരമാക്കിയിരിക്കയാണ് ഒരു മുത്തശ്ശിയും കൊച്ചുമോനും. സോഷ്യല്‍ ലോകത്ത് ചിരി പടര്‍ത്തുകയാണ് ഈ അമ്മൂമ്മയും കൊച്ചുമോനും. സംഭവം നിസാരമാണ്. ഇപ്പോള്‍ ഏതുവീട്ടിലും സംഭവിക്കാവുന്ന കാര്യം.
വൈശാലി എന്ന ചിത്രത്തിലെ 'ഇന്ദ്രനീലിമയോളം നിന് മിഴി..' എന്നുതുടങ്ങുന്ന ഗാനത്തിന് ടിക് ടോക് വിഡിയോ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു കൊച്ചുമകന്. ഇതിനായി ഗംഭീര സജ്ജീകരണങ്ങളൊക്കെ തയാറാക്കി മുനികുമാരന്റെ വേഷമൊക്കെ ധരിച്ച് വിഡിയോ ചെയ്യാന്‍ ആരംഭിച്ചു.
വീടിന്റെ മുറ്റത്ത് ഹോമകുണ്ഡം ഒരുക്കി സന്യാസി വേഷത്തില്‍ കൊച്ചുമോന്റെ ഗംഭീരപ്രകടനം. എന്നാല്‍ പുറത്തേക്ക് വന്ന മുത്തശി ഇതുകണ്ടതും ഞെട്ടി.
കൊച്ചുമോന് സന്യാസിയായെന്ന് തെറ്റിദ്ധരിച്ച് മുത്തശിയുടെ കണ്ണുനിറഞ്ഞു. പിന്നീട് കരച്ചിലായി. 'ടിക്ടോകിന്റെ പൊരുള്‍' പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും മുത്തശ്ശിക്ക് എന്തു ടിക് ടോക്. ഏതായാലും മുനികുമാരനെക്കാള് വൈറലായിരിക്കുകയാണ് ഈ 'മുത്തി സങ്കടവും ആ കണ്ണീരും'.
https://www.facebook.com/Malayalivartha