' ഒരു രാത്രിക്ക് ദുബായില്‍ ലഭിക്കുമോ?'; നേഹയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ 'പ്രശസ്തനാക്കി' പ്രത്യുപകാരം!

നേഹ സക്‌സേന മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് . മമ്മൂട്ടി നായകനായ കസബ, മോഹന്‍ലാല്‍ ചിത്രം മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍, സഖാവിന്റെ പ്രിയ സഖി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം നടത്തിയ താരവുമാണ്. സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട ദുരനുഭവം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് താരം.
ഗള്‍ഫിലുളള ഒരു യുവാവ് നടിയുടെ പിആര്‍ മാനേജറോട് മോശമായ ആവശ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ദുബായില്‍ ഒരു രാത്രിയിലേക്ക് താരത്തെ ലഭിക്കുമോ എന്നായിരുന്നു വാട്‌സ് ആപ്പ് ചാറ്റിലൂടെ ഇയാളുടെ ചോദ്യം.
ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം നടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. യു.എ.ഇയിലുള്ള സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണമെന്നും ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നും നേഹ കുറിച്ചു. സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം എന്താണെന്ന് ഇയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ പറഞ്ഞു.

അയാളുടെ ഫോണ്‍ ആരോ ഹാക്ക് ചെയ്തതാണെന്നാണ് ഇപ്പോള്‍ അയാളുടെ അവകാശവാദം. ആ വാദം മുഖവിലയ്ക്ക് എടുത്താല്‍ തന്നെ തന്റെ പിആര്‍ മാനേജറുടെ മെസേജ് വന്നപ്പോള്‍ എന്തിന് ആ നമ്പര്‍ ബ്ലോക്ക് ചെയ്തുവെന്നാണ് മറുചോദ്യം.

ഈ സംഭവത്തിനുശേഷം ഒന്നു വിളിച്ച് ക്ഷമാപണം നടത്താനോ അല്ലെങ്കില്‍ മാപ്പ് പറയാനോ അയാള്‍ കൂട്ടാക്കിയില്ല. അതുകൊണ്ടാണ് അയാളുടെ വിവരങ്ങള്‍ സഹിതം സമൂഹമാധ്യമത്തിലൂടെ എഴുതിയത്.'നേഹ പറഞ്ഞു.

'ഇത്തരത്തിലുള്ള ആളുകള്‍ സമൂഹത്തിനു തന്നെ നാണക്കേടാണ്. അയാള്‍ മാപ്പ് എഴുതി നല്‍കാതെ പിന്‍മാറില്ല '–നേഹ വ്യക്തമാക്കി. നേഹയ്ക്ക് നേരിടേണ്ടി വന്ന ഈ ദുരനുഭവത്തില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്.
https://www.facebook.com/Malayalivartha


























