വിവാഹവേദിയില്‍ വരന്‍, വധുവിന്റെ കാല്‍ തൊട്ട് വന്ദിച്ചു! വധു വരന്റെ കാല്‍ തൊട്ട് വന്ദിക്കുന്നതാണ് ആചാരം, പക്ഷേ അങ്ങനെ വധു മാത്രമായി ബഹുമാനം കാട്ടേണ്ടന്ന് ന്യൂജെന്‍ ദമ്പതിമാര്‍!

ആചാരങ്ങളുടെ വ്യത്യസ്തതകളാല്‍ സമ്പന്നമാണ്് ഹിന്ദുവിവാഹങ്ങള്‍. വിവാഹശേഷം വധു വരന്റെ കാല്‍തൊട്ട് വന്ദിക്കുന്നത് സ്ഥിരമായി പാലിച്ചുപോകുന്ന ആചാരങ്ങളിലൊന്നാണ്. എന്നാല്‍ പരമ്പരാഗത ആചാരങ്ങള്‍ക്ക് ഒരു ന്യൂജനറേഷന്‍ സ്പര്‍ശം നല്‍കി വിവാഹം വൈറലാക്കിയിരിക്കുകയാണ് ദീപ-ഒളീഗ് ദമ്പതികള്‍.
ഡെന്‍മാര്‍ക്ക് സ്വദേശിയായ ഒളീഗും ഉദയ്പൂര്‍ സ്വദേശിയായ ദീപയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. കാത്തിരുന്ന് വിവാഹമെത്തിയപ്പോള്‍ തങ്ങളുടേതായ ശൈലി വിവാഹത്തിന് വേണമെന്ന നിര്‍ബന്ധം അവര്‍ക്കുണ്ടായിരുന്നു.
ഭര്‍ത്താവിനോടുള്ള ബഹുമാനം പ്രകടിപ്പിക്കാനാണ് വധു വിവാഹസമയത്ത് ഭര്‍ത്താവിന്റെ കാല്‍തൊട്ട് വന്ദിക്കുന്നത്. എന്നാല്‍ ഭാര്യ മാത്രമല്ല ഭര്‍ത്താവും ബഹുമാനം പ്രകടിപ്പിക്കേണ്ടതുണ്ടെന്ന ആശയത്തില്‍ വിശ്വസിക്കുന്നവരായിരുന്നു ദീപയും ഒളീഗും . അതിനായി ഇരുവരും പരസ്പരം കാല്‍തൊട്ട് വന്ദിക്കുകയാണ് ചെയ്തത്.
അപ്രതീക്ഷിതമായി വരന്‍ വധുവിന്റെ കാല്‍ തൊട്ട് വന്ദിക്കുന്നത് കണ്ട് അമ്മ കണ്ണുതള്ളി നിന്നുപോയി എന്നാണ് ദീപ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന് അമ്മ ഭയന്നിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ആശയമുണ്ടായിരുന്നു എന്നാണ് ദീപ എഴുതിയിരിക്കുന്നത്.
പരസ്പരം കാല്‍തൊട്ട് വന്ദിക്കുക മാത്രമല്ല, ഇരുവരും സ്വന്തം പേരിനൊപ്പം പങ്കാളിയുടെ പേരും ചേര്‍ത്തുകൊണ്ടാണ് ബന്ധം ഊട്ടിഉറപ്പിച്ചത്. ഇതല്ലേ യഥാര്‍ത്ഥ ലിംഗനീതിയെന്നാണ് ചിത്രത്തിന് കമന്റിട്ട ചലര്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























