ലക്കും ലഗാനും ഇല്ലാത്ത ടിക് ടോക്ക് യൂത്ത് !

സോഷ്യല്‍ ലോകത്ത് വൈറലാകാന്‍ എന്താണ് കാണിക്കേണ്ടത് എന്ന ചിന്തയിലാണ് ടിക് ടോക്ക് യൂത്ത് എന്നു പറഞ്ഞാല്‍ അതില്‍ അല്‍പം പോലും അതിശയോക്തിയില്ല. അവരുടെ ഏറ്റവും പുതിയ വിജയപരീക്ഷണങ്ങളിലൊന്നാണ് 'നില്ല്..നില്ല് എന്റെ നീലക്കുയിലേ..' എന്ന ഗാനം.
ജാസി ഗിഫ്റ്റിന്റെ എറെ പ്രസിദ്ധമായ ഈ പാട്ട് പുനരാവിഷ്‌കരിക്കുന്നത് അല്‍പം കടന്ന മാര്‍ഗത്തിലുടെയാണ എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.
ഓടിവരുന്ന ബസിന്റെയും ഓട്ടോയുടെയും മുന്നിലേക്ക് ഹെല്‍മറ്റ് ധരിച്ചും മറ്റുപല രീതിയിലും മുഖംമറച്ച് ചാടിവീണാണ് ഈ പാട്ടിനൊത്ത് ചുവട് വയ്ക്കുന്നത്. ഇത്തരത്തില്‍ ഒട്ടേറെ വിഡിയോകള്‍ സോഷ്യല്‍ ലോകത്ത് പ്രചരിക്കുന്നുണ്ട്.
പൊലീസ് വണ്ടിയുടെ മുന്നില്‍ പോലും ചാടിവീണ് ചുവട് വയ്ക്കുന്ന ചെറുപ്പക്കാരെയും വിഡിയോയില്‍ കാണാം. സോഷ്യല്‍ ലോകത്ത് നിന്ന് തന്നെ ഇതിനെതിരെ വന്‍വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
പൊതുജനത്തെ ബുദ്ധിമുട്ടിച്ച് കൊണ്ടുള്ള ഇത്തരം നീക്കങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനാവില്ലെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്.
സ്വയം അപകടം വിളിച്ചു വരുത്തുകയാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. കളി കാര്യമാകുന്നത് വരെ ഈ ചുവട് തുടരാനാണ് സാദ്ധ്യത.
https://www.facebook.com/Malayalivartha


























