വിമാനം റദ്ദാക്കിയെന്ന് അറിഞ്ഞ യാത്രക്കാരന്‍ സ്വന്തം ലഗേജുകള്‍ കൂട്ടിയിട്ട് കത്തിച്ചു!

ദീര്‍ഘദൂര യാത്ര കഴിഞ്ഞ് കണക്ഷന്‍ ഫ്‌ളൈറ്റിനായി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ വിമാനം റദ്ദാക്കിയെന്ന് അറിഞ്ഞാല്‍ എന്തായിരിക്കും മാനസികാവസ്ഥ? സ്വാഭാവികമായും കഠിനമായ ദേഷ്യവും വിഷമവും വരും. എങ്കിലും കുറച്ചുകഴിയുമ്പോള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടും.
ഇവിടെ ഇതാ യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാനാകാതെ ഒരു യാത്രക്കാരന്‍ ചെയ്തത് എന്താണെന്നോ? വിമാനത്താവളത്തിലെ കാത്തിരിപ്പ് സ്ഥലത്ത് തന്റെ ലഗേജ് കൂട്ടിയിട്ട് കത്തിച്ചു. ഇസ്ലാമാബാദിലാണ് സംഭവം.
പികെ-607 എന്ന വിമാനത്തില്‍ പോകാന്‍ രാവിലെ ഏഴുമണിക്ക് എത്തിയതാണ് യാത്രക്കാരന്‍. എന്നാല്‍ മോശം കാലാവസ്ഥ മൂലം വിമാനം റദ്ദാക്കിയെന്ന് അറിയിപ്പുണ്ടായി. ഇത് കേട്ടയുടനാണ് ഇയാള്‍ ലഗേജിന് തീയിട്ടത്.
മറ്റൊരു യാത്രക്കാരന്‍ തീ അണക്കാനുള്ള ഉപകരണവുമായി എത്തിയെങ്കിലും ഇയാള്‍ തട്ടിമാറ്റി. ഏതായാലും കൂടുതല്‍ അപകടമൊന്നും സംഭവിക്കുന്നതിന് മുമ്പ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെത്തി തീ അണച്ചു. ഇതിന്റെ വിഡിയോ വൈറലാണ്.
https://www.facebook.com/Malayalivartha


























