ഈ അധ്യാപകന്റെ ക്ലാസ്സ്മുറി ലോകമാകെ വ്യാപിച്ചു കിടക്കുന്നു!

കോഴിക്കോട് നാദാപുരം എം.ഐ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നൗഷാദ് മാഷിന് ലോകം മുഴുവന്‍ വിദ്യാര്‍ഥികളുണ്ട്.
97 രാജ്യങ്ങളിലില്‍ ഇരുന്നു കൊണ്ടാണ് മാഷിന്റെ ശിഷ്യന്മാര്‍ മാഷില്‍ നിന്നും കേട്ടു പഠിക്കുന്നത്.
അധ്യാപനരംഗത്ത് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന നൗഷാദ് മാഷിന് വിശ്രമിക്കാനേ നേരം കിട്ടാറില്ല.
ഇംഗ്ലീഷ് ഭാഷ, സാഹിത്യം, ശാസ്ത്രം, കായികം ഇങ്ങനെ വ്യത്യസ്തങ്ങളായ വിഷയങ്ങളില്‍ വിശദമായ പരിശീലനമാണ് യുട്യൂബ് വിഡിയോയിലൂടെ നല്‍കുന്നത്.
സ്റ്റാന്‍ഫഡ്, ഹാര്‍വാഡ്, കേംബ്രിഡ്ജ് തുടങ്ങിയ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകര്‍ ഉള്‍പ്പെടെ മാഷിന്റെ യുട്യൂബ് സൈറ്റില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലീഷ് കവി, പരിഭാഷകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നതിലെല്ലാമുപരി നാദാപുരം സ്‌കൂളിന്റെ പ്രിയപ്പെട്ട സാമുഹ്യ ശാസ്ത്രം അധ്യാപകന്‍ കൂടിയാണ് നൗഷാദ് മാഷ്.
അമേരിക്കയുടെ ഇംഗ്ലീഷ് സാഹിത്യ സൈറ്റായ പോയം ഹണ്ടറില്‍ മാഷിന്റെ നൂറോളം കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൂന്നുവര്‍ഷം യു.എ.ഇയില്‍ ചൈനക്കാര്‍ക്ക് ഇംഗ്ലീഷ് പരിശീലനവും നല്‍കി. ഇംഗ്ലീഷില്‍ ബിരുദാനന്തരം ബിരുദധാരിയായ നൗഷാദ് മാഷ് കോഴിക്കോട് കക്കട്ടില്‍ സ്വദേശിയാണ്.
https://www.facebook.com/Malayalivartha


























