കൂകിപ്പായുന്ന ട്രെയിനിന് അടിയില്‍ ജീവനായി കിതച്ച് ഒരു നായ്ക്കുട്ടി!

സോഷ്യല്‍ ലോകം ശ്വാസം അടക്കി കണ്ട ഒരു വൈറല്‍ വിഡിയോയിലെ താരം ഒരു നായക്കുട്ടിയാണ്.
ട്രെയിന്‍ പാഞ്ഞുപോകുമ്പോള്‍ പാളങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ നായക്കുട്ടി അദ്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.
'മനുഷ്യനായാലും മൃഗമായാലും അതൊരു ജീവനല്ലേ..' ഈ വാചകങ്ങള്‍ കമന്റുകളായി നിറയുകയാണ് ഈ വിഡിയോയ്ക്ക് താഴെ.
പാളത്തിനിടയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു നായ്ക്കുട്ടി. അപ്പോഴാണ് ട്രെയിന്‍ പാഞ്ഞെത്തിയത്. ശബ്ദം കേട്ട് ഉണര്‍ന്നെങ്കിലും പാളത്തിന് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല.
ട്രെയിന്‍ പോകുന്നതുവരെ എന്തു ചെയ്യണമെന്ന് അറിയാതെ നായ്ക്കുട്ടി പാളത്തിനിടയില്‍കൂടി മുന്നോട്ട് നടന്നു.
ട്രെയിന്‍ പോകുമ്പോള്‍ പാളത്തിലൂടെ നായ്ക്കുട്ടി മുന്നോട്ടു നടക്കുന്നതും വീഡിയോയില്‍ കാണാം.
https://www.facebook.com/Malayalivartha


























