തമിഴിലും ബോജ്പൂരിയിലും കുശലാന്വേഷണം നടത്തുന്ന ജിവയോട് അതേ ഭാഷയിലുള്ള ധോണിയുടെ മറുപടി

ഡാഡി ധോണിയെപ്പോലെ തന്നെ താരമാണ് മകള്‍ സിവ. അച്ഛന്‍ കളിക്കളത്തിലും മകള്‍ സമൂഹമാധ്യമങ്ങളിലും.
ആരാധകര്‍ ജിവയുടെ കുട്ടികുറുമ്പുകള്‍ എന്നും ആഘോഷമാക്കാറുണ്ട്. നേരത്തെ റെയ്‌നയുടെ മകളുടെ ജന്മദിനത്തില്‍ ഡാന്‍സ് ചെയ്തും മലയാളത്തില്‍ പാട്ട് പാടിയുമെല്ലാം ജിവ വാര്‍ത്തകളിലിടം നേടിയിരുന്നു.
ഇപ്പോള്‍ തമിഴും ബോജ്പൂരിയും സംസാരിക്കുന്ന വിഡിയോ ആണ് വൈറലാകുന്നത്. കിടക്കയിലിരുന്ന് അച്ഛനും മകളും തമ്മിലാണ് സംഭാഷണം.
ഹേയ്, മഹേന്ദ്രസിംഗ് ധോണി എപ്പടിയിറുക്ക് എന്ന ചോദ്യത്തിന് നല്ലാറുക്ക് എന്ന് ധോണി മറുപടിയും പറയുന്നുണ്ട്.
'ഗ്രീറ്റിങ്‌സ് ഇന്‍ ടു ലാംഗ്വേജെസ് എന്ന പേരിലാണ് ധോണി ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























