ജീവന്‍ രക്ഷിച്ച ഡോക്ടറോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഡോക്ടറുടെ ചിത്രം ശരീരത്തില്‍ പച്ചകുത്തി യുവാവ്

അര്‍ജന്റീന സ്വദേശിയായ ഒരു യുവാവ്, തന്നെ ചികില്‍സിച്ച ഡോക്ടറോടുള്ള ആദര സൂചകമായി ശരീരത്ത് ഡോക്ടറുടെ ചിത്രം പതിപ്പിച്ചു. നഷ്ടപ്പെട്ടുവെന്നു കരുതിയ തന്റെ ജീവിതം തിരിക നല്‍കിയതിനാണ് ഇത്തരമൊരു നന്ദിപ്രകടനം. ഈ പ്രവര്‍ത്തിയിലൂടെ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് യുവാവ്.
മാസങ്ങള്‍ക്കു മുമ്പാണ് നാനോ എന്നയാള്‍ വന്‍കുടലിന് കാന്‍സര്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോ. പോള്‍ ലാഡ എന്നയാളാണ് നാനോയെ ചികിത്സിച്ചത്. വളരെ വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഡോക്ടറായിരുന്ന പോളിന്റെ ചികിത്സയില്‍ നാനോ സുഖം പ്രാപിക്കുകയായിരുന്നു.
മരണത്തിന്റെ വക്കില്‍ നിന്നും പ്രതീക്ഷയുടെ വലിയൊരു വാതില്‍ തനിക്കു മുമ്പില്‍ തുറന്നിട്ട ഡോക്ടര്‍ക്ക് നന്ദി എത്ര തവണ പറഞ്ഞാലും മതിയാകില്ലെന്നു മനസിലാക്കിയ നാനോ, തന്റെ ശരീരത്തില്‍ അദ്ദേഹത്തിന്റെ ചിത്രം പതിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
ജീവിതത്തെ കുറിച്ച് യാതൊരു പ്രതീക്ഷകളുമില്ലാതിരുന്ന തനിക്ക് പുതിയ ജീവിതം തന്ന ഡോക്ടര്‍ ദൈവതുല്യനാണെന്നാണ് നാനോയുടെ അഭിപ്രായം. ചിരിച്ചുകൊണ്ടിരിക്കുന്ന ഡോ. പോളിന്റെ ചിത്രം നാനോ തന്റെ തോളിനു താഴെയായി പിറകിലാണ് പതിപ്പിച്ചത്.
ഞാന്‍ സുഖപ്പെടുത്തുന്ന രോഗികളിലൊരാള്‍ ആദ്യമായാണ് എന്റെ ചിത്രം അവരുടെ ശരീരത്തില്‍ പതിപ്പിക്കുന്നതെന്ന് ഡോ. പോള്‍ പറഞ്ഞു. മാത്രമല്ല നാനോയുടെ ജീവന്‍ രക്ഷിച്ചതിന്റെ പങ്ക് തനിക്ക് മാത്രമല്ല തന്റെയൊപ്പം പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകര്‍ക്കും അര്‍ഹതപ്പെട്ടതാണെന്നൊക്കെ അദ്ദേഹം പറയുന്നുണ്ടെങ്കിലും നാനോ അതിന്റെ ക്രെഡിറ്റ് മുഴുവനും ഡോ.പോളിനു തന്നെ നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha


























