വൈന്‍ ടേസ്റ്റിംഗ് ഇവന്റില്‍ ഭിന്നശേഷിക്കാരനെ വിലക്കിയതിന് സംഘാടകരില്‍ നിന്നും നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് കോടതിയില്‍

ജപ്പാനിലെ ടോക്യോയില്‍ വൈന്‍ ടേസ്റ്റിംഗ് ഈവന്റിനിടയില്‍ മദ്യപിക്കുന്നതിന് സംഘാടകര്‍ വിലക്കിയ ഭിന്നശേഷിക്കാരന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ എത്തി.
ടോക്യോയിലെ സെയ്ബു ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിനും പരിപാടിയുടെ സംഘാടകര്‍ക്കുമെതിരെ 50-കാരനായ അദ്ദേഹം 15,000 ഡോളറാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുള്ളത്. താന്‍ രണ്ട് ഗ്ലാസ് വൈന്‍ കഴിച്ചു കഴിഞ്ഞപ്പോള്‍ സംഘാടകരെത്തി അവിടെ നിന്നും പോകുവാന്‍ ആവശ്യപ്പെട്ടന്ന് ഇദ്ദേഹം പറയുന്നു.
അംഗപരിമിതരോടുള്ള വിവേചനമാണിതെന്നും വീല്‍ചെയര്‍ ഉപയോഗിക്കുന്നവരെ ഒരു ശല്യമായാണ് സംഘാടകര്‍ കാണുന്നതെന്നും പരാതിക്കാരന്റെ വക്കീല്‍ കോടതിയില്‍ പറഞ്ഞു. സാധാരണ വീല്‍ചെയറിലും ഇലക്ട്രിക്ക് വീല്‍ചെയറിലുമായി ഇവിടെ എത്തുന്ന ആളുകളെ തങ്ങള്‍ പ്രവേശിപ്പിക്കാറില്ലെന്നാണ് പരിപാടിയുടെ സംഘാടകര്‍ കോടതിയെ അറിയിച്ചത്.
മാത്രമല്ല രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ സംഘടിപ്പിച്ച പരിപാടിക്കിടയില്‍ ഇലക്ടിക് വീല്‍ചെയറില്‍ എത്തിയ ആളുകള്‍ക്ക് അപകടം സംഭവിച്ചിരുന്നുവെന്നും സംഘാടകര്‍ കോടതിയെ അറിയിച്ചു.ജപ്പാനിലെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വീല്‍ ചെയര്‍ ഉപയോഗിക്കുന്നവരെ കാല്‍നടക്കാരുടെ ഗണത്തിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍ ഇലക്ട്രിക്ക് വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ മദ്യപിച്ചതിനു ശേഷം ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നത് കര്‍ശനമായി തടഞ്ഞിട്ടുമുണ്ട്.
https://www.facebook.com/Malayalivartha


























