ദാ കിട്ടി...ദേ പോയി! കൗമാരക്കാരന് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടി, ഒരു മണിക്കൂറിനുള്ളില്‍ അത് സസ്‌പെന്‍ഡ് ചെയ്തു!

ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് നഷ്ടമാകേണ്ടി വന്ന ഒരു കൗമാരക്കാരന്റെ സ്ഥിതി സോഷ്യല്‍ മീഡിയയെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ജര്‍മനിയിലാണ് സംഭവം. ഡ്രൈവിംഗ് ലൈസന്‍സിനായുള്ള ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി നാല് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ മടങ്ങുകയായിരുന്നു കൗമാരക്കാരന്‍.
ലൈസന്‍സ് ലഭിച്ചതു കൊണ്ട് ഡ്രൈവിംഗിലെ തന്റെ കഴിവ് സുഹൃത്തുക്കളെ കാണിക്കുവാന്‍ തീരുമാനിച്ച ഇയാള്‍ കാര്‍ അമിതവേഗത്തില്‍ പായിച്ചു. 95 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കക്ഷിയുടെ പോക്ക്. എന്നാല്‍ ഇവര്‍ സഞ്ചരിച്ച റോഡില്‍ കാര്‍ ഓടിക്കുവാനുള്ള പരമാവധി വേഗത 50 കിലോമീറ്ററായിരുന്നു.
സംഭവം പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇവര്‍ കാര്‍ തടയുകയായിരുന്നു. പിന്നീട് ഇയാളുടെ ലൈസന്‍സ് പിടിച്ചെടുത്ത് നാല് ആഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മാത്രമല്ല പിഴയായി 200 യൂറോ അടയ്ക്കണമെന്നും പോലീസുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലൈസന്‍സ് കിട്ടി ഏകദേശം 49 മിനിട്ട് ആയപ്പോഴണ് അത് സസ്‌പെന്‍ഡ് ചെയ്തത്.
https://www.facebook.com/Malayalivartha


























