പൂമാലയിട്ട് സ്വീകരിച്ച് പന്തലില്‍ ഇരുത്തിയവര്‍ തന്നെ വരനെ പന്തലില്‍ നിന്ന് തല്ലിയിറക്കി!

വധുവിന്റെ വീട്ടുകാര്‍ വരനെ മണ്ഡപത്തില്‍ നിന്നും പിടിച്ചിറക്കി 'നല്ലപെട' കൊടുക്കുന്ന ഒരു വിഡിയോയാണ് സോഷ്യല്‍ ലോകത്ത് ഇപ്പോള്‍ വൈറലാകുന്നത്. കല്ല്യാണവേഷത്തില്‍ നില്‍ക്കുന്ന വരനെ എന്തിനാണ് ഇത്ര ക്രൂരമായി മര്‍ദിക്കുന്നതെന്ന് ആരും ചോദിക്കും. എന്നാല്‍ കിട്ടിയത് ഒട്ടും കുറഞ്ഞുപോയില്ലെന്നാണ് കാര്യമറിഞ്ഞു കഴിഞ്ഞപ്പോള്‍ സോഷ്യല്‍ ലോകത്തിന്റെ പ്രതികരണം.
മുന്‍പ് വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാള്‍ പുതുമണവാളനായി കല്ല്യാണത്തിന് എത്തിയത്. കല്ല്യാണ ദിവസം മണ്ഡപത്തിലേക്ക് ആദ്യ ഭാര്യയും ബന്ധുക്കളും എത്തിയതോടെയാണ് വരന്റെ കള്ളത്തരം പുറത്തായത്. പോരേ പൂരം! വരന്‍ നേരത്തെ ഒരു വിവാഹം കഴിച്ചതാണെന്ന് അറിഞ്ഞതോടെ വധുവിന്റെ വീട്ടുകാര്‍ ഇയാളെ തല്ലിച്ചതച്ചു.
കഴിഞ്ഞ ഒക്ടോബറില്‍, തന്നെ വിവാഹം കഴിച്ചതാണെന്ന വാദവുമായി ഒരു യുവതിയും അവരുടെ ബന്ധുക്കളും മണ്ഡപത്തിലെത്തി. എന്നാല്‍ ഇത് ആദ്യം വരന്‍ നിഷേധിച്ചു. പ്രതിശ്രുതവധുവിന്റെ ബന്ധുക്കളും അപ്പോള്‍ വരനൊപ്പം ഉറച്ചുനിന്നു. എന്നാല്‍ 2012- മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നതിന്റെയും വിവാഹം കഴിച്ചതിന്റെയും തെളിവുകള്‍ യുവതി നിരത്തിയതോടെ വരന്റെ കള്ളത്തരം വെളിച്ചത്തായി. ഇക്കാര്യം വരന്റെ വീട്ടുകാര്‍ക്കുപോലും അറിയില്ലായിരുന്നു.
ഇക്കാര്യം തിരിച്ചറിഞ്ഞതോടെ വരനെ വധുവിന്റെ വീട്ടുകാര്‍ വളഞ്ഞിട്ട് തല്ലി. ഇയാളിപ്പോള്‍ നൈനിറ്റാളിലെ ബിഡി പാണ്ഡേ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒടുവില്‍ പൊലീസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. വധുവിന്റെ കുടുംബം 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപ പോലീസ് സ്‌റ്റേഷനില്‍ വച്ചുതന്നെ വരന്റെ കുടുംബം കൈമാറി. ബാക്കി തുക ഉടന്‍ തന്നെ നല്‍കാമെന്ന ഉറപ്പും നല്‍കിയതോടെയാണ് പ്രശ്‌നം പരിഹരിച്ചത്.
https://www.facebook.com/Malayalivartha


























