പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ വീണ ഒരു വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു
ട്രെയിന്‍ കടന്നു പോകവെ അബദ്ധത്തില്‍ ട്രെയിനും പ്ലാറ്റ്ഫോമിനുമിടയിലേയ്ക്ക് വീണുപോയ ഒരു വയസുകാരിയായ പെണ്‍കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു.
ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം.
അതിവേഗത്തില്‍ ട്രെയിന്‍ കടന്നു പോയി കഴിയുമ്പോള്‍ പ്ലാറ്റ്ഫോമില്‍ നിന്നിരുന്ന യാത്രികര്‍ ട്രാക്കിലേക്ക് ചാടിയിറങ്ങി നിലത്തു കിടന്ന് കരയുകയായിരുന്ന കുട്ടിയെ എടുക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
പിന്നീട് കുട്ടിയെ പ്ലാറ്റ്ഫോമില്‍ നിന്നിരുന്ന മാതാപിതാക്കളുടെ പക്കല്‍ ഏല്‍പ്പിക്കുകയും ചെയ്തു.
കുട്ടി അബദ്ധത്തില്‍ നിലത്തു വീണതാണെന്നാണ് ഇവര്‍ പറയുന്നത്. അപകടത്തില്‍ കുട്ടിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
https://www.facebook.com/Malayalivartha