സ്‌കൂട്ടറില്‍ അഭ്യാസം കാട്ടുന്നതിനിടെ പൊടുന്നനെ വീണുപോയ 'അഭ്യാസിയുടെ അഭ്യാസം' ചിരി ഉയര്‍ത്തുന്നു!

നിങ്ങള്‍ യൂത്തന്‍മാര്‍ അഭ്യാസങ്ങളുടെ മന്ത്രിയാണെങ്കില്‍ ഞാന്‍ അഭ്യാസങ്ങളുടെ രാജാവാണെന്ന് തെളിയിക്കാനുള്ള പുറപ്പാടിലായിരുന്നു ഈ ചേട്ടന്‍. പക്ഷേ പണി നൈസായിട്ട് ഒന്ന് പാളി എന്നു പറയാം. എന്നിട്ടും വീണിടത്ത് കിടന്ന് ഉരുണ്ടു എന്ന പഴഞ്ചൊല്ലിനു പകരം വീണിടത്ത് നിന്ന് എഴുന്നേറ്റ് ഡാന്‍സ് കളിച്ചു എന്ന പുതുചൊല്ല് സമ്മാനിക്കാനാണ് ശ്രമിച്ചത്. സോഷ്യല്‍ ലോകത്ത് വൈറലാകുന്ന ഒരു വിഡിയോയെ കുറിച്ച് ആണ് പറയുന്നത്. അത്രമാത്രം ചിരിയാണ് ഈ വിഡിയോ സമ്മാനിക്കുന്നത്.
സ്‌കൂട്ടറുമായി ഈ ചേട്ടന്‍ സ്ഥലത്ത് എത്തിയപ്പോള്‍ ചുറ്റും സൂപ്പര്‍ ബൈക്കുകളും യൂത്തന്‍മാരും. കയ്യിലുള്ളത് ഒരു 'വെറും' സ്‌കൂട്ടറായാല്‍ എന്താ? വല്ലഭന് പുല്ലും ആയുധമല്ലേ? പിന്നെ അറച്ചും മടിച്ചുമൊന്നും നിന്നില്ല. ഓടുന്ന സ്‌കൂട്ടറില്‍ അഭ്യാസങ്ങള്‍ തുടങ്ങി.
കാല് കൊണ്ട് ഹാന്‍ഡില്‍ നിയന്ത്രിക്കുക, എഴുന്നേറ്റ് നിന്ന് ബൈക്കോടിക്കുക, ഓടുന്ന സ്‌കൂട്ടറില്‍ ചാരിക്കിടക്കുക എന്നിങ്ങനെ ഒട്ടേറെ കലാപ്രകടനങ്ങള്‍ ചേട്ടന്‍ കാഴ്ചവച്ചു.സഞ്ചാരത്തിനെത്തിയ കുട്ടികളും ഒപ്പം കൂടിയതോടെ ആവേശമായി. പക്ഷേ ചേട്ടന്‍ ഇതൊന്നും ശ്രദ്ധിക്കാതെ അഭ്യാസത്തില്‍ മുഴുകി. ഒടുവില്‍ അനിവാര്യമായ വീഴ്ച.
സ്‌കൂട്ടറില്‍ നിന്നും താഴെ വീണപ്പോള്‍ യൂത്തന്‍മാരുടെ കൂക്കി വിളി. പക്ഷേ ചേട്ടന്‍ അവിടെയും തോറ്റില്ല. വീണിടത്ത് നിന്ന് ചാടിയെഴുന്നേറ്റ് കലക്കന്‍ നൃത്തച്ചുവടുകള്‍ വച്ചു. ഏതായാലും സോഷ്യല്‍ ലോകത്ത് നിറചിരി വിതയ്ക്കുകയാണ് ഈ അഭ്യാസം. ഹെല്‍മറ്റ് പോലും വയ്ക്കാതെയുള്ള ഈ അഭ്യാസത്തെ വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വിഡിയോ കാണാം.
https://www.facebook.com/Malayalivartha


























