മുന്‍ മിസ്സ് മോസ്‌കോയായ ഒക്‌സാനയുടെ പ്രഥമ ദര്‍ശനാനുരാഗം സഫലമായി, ഇസ്‌ലാം മതം സ്വീകരിച്ച് മലേഷ്യന്‍ രാജാവിനെ വിവാഹം കഴിച്ചു!

റഷ്യന്‍ സുന്ദരിയും മുന്‍ മിസ് മോസ്‌കോയും ആയിരുന്ന ഒക്‌സാന വോവോദിനയുടെയും മലേഷ്യന്‍ രാജാവായ മുഹമ്മദ്‌വിയും തമ്മില്‍ വിവാഹിതരായി.
ഇസ്‌ലാം മതം സ്വീകരിച്ച ശേഷമായിരുന്നു 25 വയസുള്ള ഒക്‌സാന 49 വയസുള്ള രാജാവിനെ വിവാഹം ചെയ്തത്.
2015-ലെ മിസ് മോസ്‌കോ ആയിരുന്ന ഒക്‌സാനയും രാജാവും പ്രണയത്തിലായിരുന്നു. റഷ്യയില്‍ വച്ചായിരുന്നു ഈ രാജകീയ വിവാഹം.
ചൈനയിലും തായ്‌ലാന്റിലും മോഡലിംഗ് ചെയ്യുകയായിരുന്നു ഒക്‌സാന. 2016-ലാണ് മുഹമ്മദ് രാജാവായി അധികാരത്തിലെത്തുന്നത്.

മോസ്‌കോയില്‍ നവംബര്‍ 22-നാണ് വിവാഹം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏപ്രില്‍ മാസത്തില്‍ തന്നെ ഒക്‌സാന മതംമാറി വിവാഹത്തിന് തയ്യാറെടുത്തിരുന്നതായാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തുടര്‍ന്ന് റൈഹാന എന്ന മുസ്ലിം നാമവും ഒക്‌സാന സ്വീകരിച്ചിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്.
https://www.facebook.com/Malayalivartha


























