ആരെ വേണേലും ട്രോളിയ്‌ക്കോ...പക്ഷേ ടൊവിനോയെ ട്രോളിയാല്‍ ഒന്ന് കരുതി ഇരിക്കണം! മറുപടി കിട്ടുമേ അതുകൊണ്ടാ...!

ടൊവിനോയെ ട്രോളാന്‍ വന്നാല്‍ ഒന്നൊന്നര ട്രോള്‍ തിരിച്ചടിക്കുക എന്ന രീതിയാണ് താരത്തിനുള്ളത്. ഇതിന് മുന്‍പും സോഷ്യല്‍ ലോകത്ത് ലഭിക്കുന്ന കമന്റിന് അതിന് ചേരുന്ന മറുപടി താരം കൊടുക്കാറുണ്ട്.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവച്ച ചിത്രത്തിന് ചുവട്ടില്‍ പരിഹാസകമന്റുമായി എത്തിയ ആരാധകനെയാണ് ടൊവിനോ കണ്ടം വഴി ഓടിച്ചത്.
ജിമ്മില്‍ നിന്ന് കാലിനുള്ള വര്‍ക്ക് ഔട്ട് കഴിഞ്ഞു ലെഗ് മസില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ഒരു ചിത്രം ടോവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് ചുവട്ടില്‍ 'എന്താ അച്ചായാ നീര് വന്നോ കാലിന്' എന്ന രീതിയിലാണ് താരത്തെ ഒന്നിരുത്താന്‍ കമന്റിട്ടത്.
പക്ഷേ ചവിട്ടിയത് മൂര്‍ഖനെയാണല്ലോ എന്ന് മറുപടികമന്റ് കണ്ട മുതലാളിയ്ക്ക് മനസിലായി. 'വൗ പുതിയ കോമഡി, ഫ്രെഷ്. ആദ്യമായിട്ട് കേള്‍ക്കുന്ന കോമഡി. ഇത്രേം കാലം ജിമ്മില്‍ പോയിട്ടും ആരും എന്നോട് പറഞ്ഞിട്ടില്ലാത്ത കോമഡി വണ്ടര്‍ഫുള്‍. ശൊ എന്തൊരു ഫ്രഷ് കോമഡി..' ഇതായിരുന്നു ടൊവിനോയുടെ മറുപടി.

ഒരു പഴയ ബോബ് കഥ എന്ന സിനിമയിലെ വിജയരാഘവന്റെ ഡയലോഗിന്റെ ചുവട് പിടിച്ചുള്ള മറുപടിയില്‍ ആരാധകന് തൃപ്തിയായിട്ടുണ്ടാവും!
https://www.facebook.com/Malayalivartha


























