ഒരു സ്പെഷ്യല്‍ ടെഡി ബിയര്‍! ആ അച്ഛന് തന്റെ അമ്മയെ കിട്ടി!

സ്വന്തം മക്കള്‍ ക്രിസ്മസ് സമ്മാനമായി ആ അച്ഛന് നല്‍കിയത് ഒരു ടെഡി ബിയര്‍ ആയിരുന്നു. തന്നെ ഒരു കുഞ്ഞായി കണ്ട മക്കളുടെ കുസൃതിയില്‍ ആ അച്ഛന്‍ മനം നിറഞ്ഞൊന്നു ചിരിച്ചു. നോര്‍ത്ത് കരോലിന സ്വദേശികളായ മെലിയ ടിനിനും സഹോദരിയുമാണ് അച്ഛന് ഈ സര്‍പ്രൈസ് നല്‍കിയത്.
എന്നാല്‍ അവിടെ കൊണ്ട് സര്‍പ്രൈസ് കഴിഞ്ഞില്ല. മക്കളിലൊരാള്‍ ആ സമ്മാനത്തിലുള്ള ഒരു ബട്ടണ്‍ അമര്‍ത്താന്‍ ആവശ്യപ്പെടുന്നു. ടെഡി ബിയറിലെ ആ ബട്ടന്‍ അമര്‍ത്തുമ്പോള്‍ കുട്ടികളുടെ, മരിച്ചുപോയ മുത്തശ്ശിയുടെ ശബ്ദം കേള്‍ക്കാം.
തന്റെ അമ്മ അയച്ച ശബ്ദസന്ദേശങ്ങള്‍ നഷ്ടപ്പെടുമോ എന്ന് പേടിച്ച് ആന്‍ഡ്രോയിഡ് ഫോണ്‍ മാറ്റിയിട്ട്, ഐഫോണ്‍ എടുക്കാതിരിക്കുകയായിരുന്ന അച്ഛനാണ് മക്കള്‍ ഈ സമ്മാനം നല്‍കിയത്.
അച്ഛന് സര്‍പ്രൈസ് നല്‍കുന്ന വിഡിയോ മെലിയ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ടെഡി ബിയറിലെ ബട്ടന്‍ അമര്‍ത്തുമ്പോള്‍ അമ്മയുടെ ശബ്ദം കേട്ട് വികാരഭരിതനാകുന്ന അച്ഛനെ വിഡിയോയില്‍ കാണാം. മെലിയ പങ്കുവെച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 80 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ വിഡിയോ കണ്ടത്.
https://www.facebook.com/Malayalivartha


























