'ഉയരെ'യുടെ സെറ്റിലെ ക്രിസ്മസ് ആഘോഷം

'ഉയരെ'യുടെ സെറ്റിലെ ക്രിസ്മസ് ആഘോഷം വൈറലാകുന്നു. ടൊവിനോയാണ് ആഘോഷങ്ങളുടെ വിഡിയോ പങ്കുവച്ചത്.
നടി പാര്‍വതിയും ടൊവിനോയും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ഉയരെ'.
ക്രിസ്മസ് പാപ്പയുടെ പിന്നാലെ ആര്‍ത്തുവിളിച്ച് പാര്‍വതി. ഭാര്യ ലിഡിയക്കും മകള്‍ ഇസയ്ക്കുമൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ടൊവിനോ. അവര്‍ക്കൊപ്പം ആഘോഷലഹരിയില്‍ 'ഉയരെ'ടീം അംഗങ്ങളും.
ഉയരെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സെറ്റില്‍ വച്ചായിരുന്നു ടോവിനോയുടെയും പാര്‍വതിയുടെയും സംഘത്തിന്റെയും ക്രിസ്മസ് ആഘോഷം.
ആഘോഷങ്ങള്‍ക്കിടയില്‍ കയ്യടിച്ച് ചുവടുവച്ച് പാര്‍വതി ഇടയ്ക്ക് ക്രിസ്മസ് പാപ്പയായി വേഷമിട്ട ആളാരാണെന്നറിയാനുള്ള ആകാംക്ഷയില്‍ മുഖം മൂടി പൊക്കി നോക്കുന്നുണ്ട്.
ഒടുവില്‍ ക്രിസ്മസ് പാപ്പ ആരെന്നറിഞ്ഞപ്പോഴുള്ള രസകരമായ പ്രതികരണവും വിഡിയോയില്‍ കാണാം.
https://www.facebook.com/Malayalivartha


























