നാട്ടില്‍ വരുന്ന പപ്പയെ ഞെട്ടിക്കാനായി മക്കള്‍ ഒന്നിച്ച് പാടിയപ്പോള്‍ ഗാനം യൂ ട്യൂബില്‍ ഹിറ്റ്!

പാട്ടു പാടാന്‍ കഴിവുള്ള ആറു സഹോദരങ്ങള്‍ ഒന്നിച്ചു പാടിയ ക്രിസ്മസ് ഗാനം യൂ ട്യൂബില്‍ ഹിറ്റായി.
തൃശൂര്‍ ഒല്ലൂക്കര സ്വദേശിയായ ഷെജിന്‍ തോമസിന്റെ ആറു മക്കളാണ് ക്രിസ്മസ് ഗാനം ഒന്നിച്ചു പാടി ഹിറ്റാക്കിയത്.
ഇവര്‍ ആറു പേരും സഹോദരങ്ങളാണ്. ഷെബിന്‍ , സ്മിത ദമ്പതികളുടെ മക്കള്‍ . പത്താം ക്ലാസു വിദ്യാര്‍ഥിനി മുതല്‍ മൂന്നര വയസുകാരന്‍ വരെ.
യു.എസില്‍ ഐ.ടി കമ്പനി ഉദ്യോഗസ്ഥനായിരുന്നു ഷെജിന്‍. നാട്ടില്‍ മടങ്ങി വരുമ്പോള്‍ പിതാവിനെ ഞെട്ടിക്കാന്‍ വേണ്ടിയാണ് മക്കള്‍ ഒന്നിച്ച് പാട്ടു പാടിയത്.
ഗായകനാകാന്‍ മോഹിച്ച് നടക്കാതെ പോയ പിതാവിന്റെ മക്കളാണ് ഇവര്‍.
https://www.facebook.com/Malayalivartha


























