Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വജ്രക്കല്ലുകളില്‍ തീര്‍ത്ത നഗരമാണ് നോര്‍ഡിലിന്‍ഗെന്‍

29 DECEMBER 2018 05:49 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നോര്‍ഡിലിന്‍ഗെന്‍ ജര്‍മനിയിലെ ബവാറിയ എന്ന സംസ്ഥാനത്തുള്ള ഒരു ചെറിയ നഗരമാണ്. ഒറ്റ നോട്ടത്തില്‍ ജര്‍മനിയിലെ മറ്റു പല നഗരങ്ങളെയുംപോലെ കല്‍ഭിത്തികളും ഓടുകൊണ്ടുള്ള മേല്‍ക്കൂരകളുമുള്ള നിരവധി കെട്ടിടങ്ങള്‍ തിങ്ങിനിറഞ്ഞ ഒരു സാധാരണ നഗരമാണിത്. എന്നാല്‍ ലോകത്തിലെ ഏറ്റവും തിളക്കമുള്ള നഗരമെന്ന് നാം നോര്‍ഡിലിന്‍ഗെനെ വിളിക്കും, ഇവിടത്തെ കെട്ടിടങ്ങളുടെ കല്‍ചുവരുകള്‍ ഒരു മൈക്രോസ്‌കോപ് ഉപയോഗിച്ച് പരിശോധിച്ചാല്‍.

കാരണം ഈ ചുവരുകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്നത് 72,000 മൈക്രോസ്‌കോപിക് വജ്രങ്ങളാണ്. ഏകദേശം 150 ലക്ഷം വര്‍ഷം മുമ്പ് ബഹിരാകാശത്തുനിന്നെത്തിയ ഒരു വലിയ ഉല്‍ക്ക ഈ പ്രദേശത്ത് പതിച്ചതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സെക്കന്‍ഡില്‍ 15.5 മൈല്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്ന ഈ ഉല്‍ക്കയ്ക്ക് ഒരു കിലോമീറ്ററോളം വിസ്താരവും 300 ലക്ഷം ടണ്‍ ഭാരവും ഉണ്ടായിരുന്നു. ഈ ഉല്‍ക്ക ഭൂമിയില്‍ പതിച്ചപ്പോഴുണ്ടായ ഉയര്‍ന്ന താപവും മര്‍ദവും നിമിത്തം ഉല്‍ക്ക ഉരുകുകയും ഗ്ലാസ്, ക്രിസ്റ്റല്‍, വജ്രം എന്നിവ അടങ്ങിയ ഒരുതരം കല്ല് രൂപപ്പെടുകയും ചെയ്തു.

ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം എഡി 898-ല്‍ ഇവിടെ മനുഷ്യവാസം ആരംഭിച്ചതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ അന്ന് ഇവിടെ എത്തി വീടുവച്ചു താമസിച്ചവര്‍ക്ക് തങ്ങള്‍ ലോകത്ത് ഏറ്റവും അധികം വജ്രസാന്ദ്രതയുള്ള സ്ഥലത്താണ് താമസിക്കുന്നതെന്ന് അറിയില്ലായിരുന്നു. ലക്ഷക്കണക്കിന് വജ്രങ്ങള്‍ ഇവിടെ ചിതറിക്കിടപ്പുണ്ടായിരുന്നെങ്കിലും അവ നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമായിരുന്നില്ല.

തങ്ങള്‍ താമസിക്കുന്നത് എന്തൊക്കെയോ പ്രത്യേകയുള്ള കല്ലിന് മുകളിലാണെന്ന് പിന്നീട് മനസിലാക്കിയ നോര്‍ഡിലിന്‍ഗെന്‍കാര്‍ കെട്ടിടങ്ങള്‍ പണിയാനും മറ്റും ഈ കല്ലുകള്‍ ഉപയോഗിച്ചു. അഗ്‌നിപര്‍വത സ്‌ഫോടനത്തിലോ മറ്റോ രൂപപ്പെട്ടതാണ് ഈ കല്ലുകള്‍ എന്നാണ് ആളുകള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ 1960-ലാണ് ഇത് ഒരു ഉല്‍ക്കയാണെന്ന് ലോകം തിരിച്ചറിഞ്ഞത്.

കാര്യം ഇത്രയും വജ്രക്കല്ലുകളൊക്കെയുണ്ടെങ്കിലും അവയുടെ വലുപ്പം 0.33മില്ലിമീറ്ററിലും കുറവായതിനാല്‍ അവയ്ക്ക് വിലയൊന്നും ലഭിക്കില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ കെട്ടിടങ്ങള്‍ പൊളിച്ച് വജ്രമെടുക്കാനോ ഇവിടെ വജ്ര ഖനി തുടങ്ങാനോ ഒന്നും ഇവിടത്തുകാര്‍ മെനക്കെടാറില്ല. വജ്രത്തില്‍ തീര്‍ത്ത കെട്ടിടങ്ങളും ഉല്‍ക്കയുമൊക്കെ കാണാന്‍ നിരവധി വിനോദസഞ്ചാരികളാണ് ദിവസവും ഇവിടെ എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (46 minutes ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (1 hour ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (1 hour ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (1 hour ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (1 hour ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (1 hour ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (1 hour ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (2 hours ago)

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (2 hours ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (3 hours ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (3 hours ago)

വീണ്ടും ആശങ്ക... മൂന്നാർ ടൗണിൽ ജനവാസമേഖലയിലും സർക്കാർ സ്ഥാപനങ്ങൾക്ക് സമീപവും കാട്ടാനകളുടെ സാന്നിധ്യം  (3 hours ago)

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ കുറവ്....  (3 hours ago)

Malayali Vartha Recommends