ആംബുലന്‍സിന് മുന്നിലോടി ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കി, പോകാന്‍ ഇടമൊരുക്കി നല്‍കിയ പൊലീസുകാരന്‍, മഹാനന്‍മയുടെ ആള്‍രൂപം; സല്യൂട്ട്

ഒരായിരം സല്ല്യൂട്ട് ഒറ്റ ദിവസം കൊണ്ട് നേടി താരമായിരിക്കുകയാണ് ഒരു പൊലീസുകാരന്‍. ജോലിയോടും ആംബുലന്‍സിലുണ്ടായിരുന്ന രോഗിയോടും ഈ ഉദ്യോഗസ്ഥന്‍ കാണിച്ച ആത്മാര്‍ഥതയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ ലോകം. ആംബുലന്‍സിലുണ്ടായിരുന്നവര്‍ തന്നെയാണ് ഈ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ വിഡിയോയിലെ താരത്തെ സോഷ്യല്‍ ലോകം തന്നെ കണ്ടെത്തി. കോട്ടയത്ത് ട്രാഫിക് ബ്ലോക്കില്‍ അകപ്പെട്ട ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ വിഡിയോ വൈറലായിരുന്നു. സിവില്‍ പൊലീസ് ഓഫിസറായ രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണനാണ് തികഞ്ഞ ആത്മാര്‍ഥതയോടെ തന്റെ ജോലി ഭംഗിയായി ചെയ്തത്.
വലിയൊരു ട്രാഫിക് ബ്ലോക്കിലേക്കാണ് സൈറനിട്ട ആംബുലന്‍സ് എത്തിയത്. കേവലം ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അപ്പോഴാണ് ഡ്യൂട്ടിലുണ്ടായിരുന്ന രഞ്ജിത്ത് അവിടെ ഓടിയെത്തുന്നത്. ആംബുലന്‍സിന് മുന്നിലുള്ള വാഹനങ്ങളെ എല്ലാം മാറ്റി വണ്ടിക്ക് കടന്നുപോകാന്‍ വഴിയൊരുക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha


























